Kseb Bill Payment: ബില്ല് അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കാൻ തത്കാലം തീരുമാനമില്ല

മുഖ്യമന്ത്രിയുടെ മേയ് അഞ്ചാം തീയതിയിലെ പത്രസമ്മേളനത്തില്‍ കെ.എസ്. ഇ.ബിയുടെ കുടിശ്ശിക പിരിവ് രണ്ടുമാസത്തേക്ക് നിര്‍ത്തിവയ്ക്കും എന്ന് അറിയിച്ചിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jul 4, 2021, 06:14 AM IST
  • മുഖ്യമന്ത്രിയുടെ മേയ് അഞ്ചാം തീയതിയിലെ പത്രസമ്മേളനത്തില്‍ കെ.എസ്. ഇ.ബിയുടെ കുടിശ്ശിക പിരിവ് രണ്ടുമാസത്തേക്ക് നിര്‍ത്തിവയ്ക്കും എന്ന് അറിയിച്ചിരുന്നു.
  • കുടിശ്ശികയുടെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷമേ നിലവില്‍ വൈദ്യുതി വിച്‌ഛേദിക്കണ്ട എന്നുള്ള കാര്യത്തില്‍ മാറ്റം വരുത്തു
  • കുടിശ്ശിക അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കും എന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത വസ്തുതാവിരുദ്ധമാണ്.
Kseb Bill Payment: ബില്ല് അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കാൻ തത്കാലം തീരുമാനമില്ല

Trivandrum: വൈദ്യുതി ബില്‍ കുടിശ്ശിക അടച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കാനുള്ള ഒരു തീരുമാനവും സര്‍ക്കാര്‍തലത്തില്‍ എടുത്തിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. കുടിശ്ശിക അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കും എന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത വസ്തുതാവിരുദ്ധമാണ്.

മുഖ്യമന്ത്രിയുടെ മേയ് അഞ്ചാം തീയതിയിലെ പത്രസമ്മേളനത്തില്‍ കെ.എസ്. ഇ.ബിയുടെ കുടിശ്ശിക പിരിവ് രണ്ടുമാസത്തേക്ക് നിര്‍ത്തിവയ്ക്കും എന്ന് അറിയിച്ചിരുന്നു. ഇതാണ് നിലവിലെ സ്ഥിതി.

ALSO READ: വൈദ്യുതിയ്ക്കൊപ്പം ഇനി ഇന്‍റര്‍നെറ്റും; പുതിയ പദ്ധതിയുമായി KSEB

കുടിശ്ശികയുടെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷമേ നിലവില്‍ വൈദ്യുതി വിച്‌ഛേദിക്കണ്ട എന്നുള്ള കാര്യത്തില്‍ മാറ്റം വരുത്തുന്നതില്‍ സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളുകയുള്ളൂ. അതുവരെ നിലവിലുള്ള സ്ഥിതി തുടരാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News