KSEB - Electricity Charge: ഷോക്കടിപ്പിക്കുമോ? വൈദ്യുതി നിരക്ക് വർധനവിൽ തീരുമാനം ഇന്ന്

KSEB - Electricity Charge: അണക്കെട്ടുകളിലെ ജലനിരപ്പ് കുറഞ്ഞതും വൈദ്യുതി വാങ്ങാനുള്ള ദീർഘകാല കരാർ റദ്ദാക്കിയതുമാണ് അധിക ബാധ്യതയ്ക്ക് കാരണം. 

Written by - Zee Malayalam News Desk | Last Updated : Dec 5, 2024, 11:36 AM IST
  • സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വർധനവിൽ തീരുമാനം ഇന്ന്
  • ഇത്തവണ ആറ് ശതമാനത്തിൽ താഴെയായിരിക്കും വർധന
  • നിലവിൽ യൂണിറ്റിന് 3 രൂപ 50 പൈസയാണ് നിരക്ക്
KSEB - Electricity Charge: ഷോക്കടിപ്പിക്കുമോ? വൈദ്യുതി നിരക്ക് വർധനവിൽ തീരുമാനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വർധനവിൽ തീരുമാനം ഇന്ന്. ഇത്തവണ ആറ് ശതമാനത്തിൽ താഴെയായിരിക്കും വർധന. യൂണിറ്റിന് 10 മുതൽ 20 പൈസ വരെ കൂട്ടിയേക്കും. 

റെഗുലേറ്ററി കമ്മിഷൻ അംഗങ്ങൾ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി നിരക്ക് വർധന അറിയിക്കും. ശേഷം റെ​ഗുലേറ്ററി കമ്മീഷൻ വിജ്ഞാപനം ഇറക്കും.

Read Also: രണ്ടരവയസ്സുകാരിക്ക് നേരെ ആയമാരുടെ ക്രൂരത; ശിശുക്ഷേമ സമിതിയിലെ മുഴുവൻ കുഞ്ഞുങ്ങൾക്കും അടിയന്തിര വൈദ്യ പരിശോധന

അണക്കെട്ടുകളിലെ ജലനിരപ്പ് കുറഞ്ഞതും വൈദ്യുതി വാങ്ങാനുള്ള ദീർഘകാല കരാർ റദ്ദാക്കിയതുമാണ് അധിക ബാധ്യതയ്ക്ക് കാരണം. 

പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നതിലെ ചെലവ്, ആഭ്യന്തര ഉത്പാദനത്തിലെ കുറവ്, പ്രവർത്തന ചെലവിലെ വർധനവ് തുടങ്ങിയ കാരണങ്ങളാണ് കെ.എസ്.ഇ.ബി ചൂണ്ടികാട്ടുന്നത്. യൂണിറ്റിന് 3 രൂപ 50 പൈസയാണ് നിലവിലെ നിരക്ക്. 

അതേസമയം വേനൽ കാലത്ത് യൂണിറ്റിന് പത്ത് പൈസ നിരക്കിൽ സമ്മർ താരിഫ് വേണം എന്ന കെഎസ്ഇബിയുടെ ആവശ്യം അം​ഗീകരിക്കാൻ ഇടയില്ല. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News