KSRTC: സ്വിഫ്റ്റിൽ ആവശ്യത്തിന് ജീവനക്കാരുണ്ട്, മറിച്ചുള്ള പ്രചരണങ്ങൾ അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

KSRTC Swift bus: സ്വിഫ്റ്റിൽ ജീവനക്കാരെ കൊണ്ട്  വിശ്രമമില്ലാതെ അധിക ഡ്യൂട്ടി ചെയ്യിക്കുന്നതായുള്ള പ്രചരണം അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

Written by - Zee Malayalam News Desk | Last Updated : Oct 17, 2022, 10:26 AM IST
  • ദീർഘദൂര സർവ്വീസുകൾക്കായി 116 ബസുകളും, സിറ്റി സർക്കുലർ സർവ്വീസിനായി 25 ഇലക്ട്രിക് ബസുകളുമാണ് ഇപ്പോൾ കെഎസ്ആർടിസി- സ്വിഫ്റ്റിന് വേണ്ടി സർവ്വീസ് നടത്തുന്നത്
  • ഇതിലേക്ക് വേണ്ടി രണ്ട് ഡ്രൈവർ കം കണ്ടക്ടർമാർ അടങ്ങിയ ക്രൂവിനെയാണ് ഒരു ഡ്യൂട്ടിക്ക് നിയമിക്കുന്നത്
KSRTC: സ്വിഫ്റ്റിൽ ആവശ്യത്തിന് ജീവനക്കാരുണ്ട്, മറിച്ചുള്ള പ്രചരണങ്ങൾ അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

തിരുവനന്തപുരം: കെഎസ്ആർടിസി- സ്വിഫ്റ്റിൽ ജീവനക്കാരെ കൊണ്ട്  വിശ്രമമില്ലാതെ അധിക ഡ്യൂട്ടി ചെയ്യിക്കുന്നതായുള്ള പ്രചരണം അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി. കെഎസ്ആർടിസി- സ്വിഫ്റ്റ് രൂപീകരണം തുടങ്ങിയപ്പോൾ തന്നെ ആരംഭിച്ച തെറ്റായ പ്രചരണം ഇപ്പോഴും തുടരുന്നതായാണ് ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങളിൽ നിന്നും തെറ്റായ വാർത്തകളിൽ  നിന്നും മനസിലാക്കുന്നതെന്നും കെഎസ്ആർടിസി ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.

ദീർഘദൂര സർവ്വീസുകൾക്കായി 116 ബസുകളും, സിറ്റി സർക്കുലർ സർവ്വീസിനായി 25 ഇലക്ട്രിക് ബസുകളുമാണ് ഇപ്പോൾ കെഎസ്ആർടിസി- സ്വിഫ്റ്റിന് വേണ്ടി സർവ്വീസ് നടത്തുന്നത്. ഇതിലേക്ക് വേണ്ടി രണ്ട് ഡ്രൈവർ കം കണ്ടക്ടർമാർ അടങ്ങിയ ക്രൂവിനെയാണ് ഒരു ഡ്യൂട്ടിക്ക് നിയമിക്കുന്നത്. അവർക്ക് ഡ്യൂട്ടി ഓഫ് ഉള്ള ദിവസം അടുത്ത ക്രൂവും, ഓഫുള്ള ദിവസം മറ്റു ക്രൂ അം​ഗങ്ങളെയുമാണ് ഡ്യൂട്ടിക്ക് നിയമിക്കുന്നത്. 542 ഡ്രൈവർ കം കണ്ടക്ടർ തസ്ഥികയിലുള്ള ജീവനക്കാരാണ് കെഎസ്ആർടിസി- സ്വിഫ്റ്റിൽ ഉള്ളത്. ഇവരുടെ ഡ്യൂട്ടി അടിസ്ഥാനത്തിലാണ് ശമ്പളം നൽകുന്നത് ഉൾപ്പെയുള്ളവ.

ALSO READ: Bus accident: അങ്കമാലിയിൽ കെഎസ്ആർടിസിയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം; കെഎസ്ആർടിസി യാത്രക്കാരി മരിച്ചു

അതിനാൽ ആവശ്യത്തിനുള്ള ജീവനക്കാരെ വച്ചാണ് കെഎസ്ആർടിസി സ്വിഫ്റ്റ് സർവ്വീസ് നടത്തുന്നത്. സർവ്വീസ് ആരംഭിച്ച് ദിവസങ്ങൾക്കകം തന്നെ കെഎസ്ആർടിസി - സ്വിഫ്റ്റ് സർവ്വീസുകൾ യാത്രക്കാർ ഏറ്റെടുത്തു കഴിഞ്ഞു. പ്രതിദിനം ഒരു ലക്ഷം രൂപയിൽ അധികം ​ഗജരാജ സ്ലീപ്പർ ബസുകൾക്ക് വരുമാനം ലഭിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വരെ യാത്രക്കാർക്ക് ഒരു പരാതി പോലും ഇല്ലാതെ അന്തർ സംസ്ഥാന സർവ്വീസുകൾ നടത്തുന്നു. ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങൾ തള്ളിക്കളയണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും കെഎസ്ആർടിസി പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News