KSRTC Driver Jaydeep Sebastin : പുഞ്ഞാറിൽ കെഎസ്ആർടിസി ബസ് മുങ്ങിയ സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കിയേക്കും, കാരണം കാണിക്കൽ നോട്ടീസ് നൽകി

Poonjar KSRTC Bus Drown സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ നടപടി. ലൈസൻസ് റദ്ദാക്കാതിരിക്കാൻ കെഎസ്ആർടിസി ഡ്രൈവർ ജയദീപ് സെബാസ്റ്റ്യന് (KSRTC Bus Driver Jaydeep Sebastin) കാരണം കാണിക്കൽ നോട്ടീസ് മോട്ടോർ വാഹന വകുപ്പ് നൽകി.

Written by - Zee Malayalam News Desk | Last Updated : Oct 19, 2021, 05:05 PM IST
  • 14 ദിവസത്തിനുള്ള മറുപടി സമർപ്പിക്കണമെന്നാണ് മോട്ടോർ വാഹന വകുപ്പ് (MVD ആവശ്യപ്പെട്ടിരിക്കുന്നത്.
  • നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് ജയദീപിനെ കെഎസ്ആർടിസി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.
  • ഗതാഗത മന്ത്രി ആന്റിണി രാജു നേരിട്ട് ഇടപ്പെട്ടാണ് ജയദീപിനെ സസ്പെൻഷൻ നൽകിയത്.
KSRTC Driver Jaydeep Sebastin : പുഞ്ഞാറിൽ കെഎസ്ആർടിസി ബസ് മുങ്ങിയ സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കിയേക്കും, കാരണം കാണിക്കൽ നോട്ടീസ് നൽകി

Kottayam : പൂഞ്ഞാറിൽ KSRTC ബസ് യാത്രക്കാരുമായി വെള്ളക്കെട്ടിലേക്കിറക്കിയ (Poonjar KSRTC Bus Drown) സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ നടപടി. ലൈസൻസ് റദ്ദാക്കാതിരിക്കാൻ കെഎസ്ആർടിസി ഡ്രൈവർ ജയദീപ് സെബാസ്റ്റ്യന് (KSRTC Bus Driver Jaydeep Sebastin) കാരണം കാണിക്കൽ നോട്ടീസ് മോട്ടോർ വാഹന വകുപ്പ് നൽകി. 14 ദിവസത്തിനുള്ള മറുപടി സമർപ്പിക്കണമെന്നാണ് മോട്ടോർ വാഹന വകുപ്പ് (MVD) ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് ജയദീപിനെ കെഎസ്ആർടിസി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ഗതാഗത മന്ത്രി ആന്റിണി രാജു നേരിട്ട് ഇടപ്പെട്ടാണ് ജയദീപിനെ സസ്പെൻഷൻ നൽകിയത്.

ALSO READ : KSRTC Driver Suspension : "ഞാൻ ധീരതയോടെ യാത്രക്കാരെ രക്ഷിക്കുകയായിരുന്നു" വീഡിയോയുമായി സസ്പെൻഷനിലായ കെഎസ്ആർടിസി ഡ്രൈവർ

കെഎസ്ആർടിസിയുടെ നടപടിക്കെതിരെ ജയദീപ് സോഷ്യൽ മീഡിയിൽ പല വീഡിയോകളും പോസ്റ്റകളും പങ്കുവെച്ച് പ്രതിഷേധിച്ചിരുന്നു. പിന്നീട് സംഭവത്തിൽ വിശദീകരണവും ഡ്രൈവർ മറ്റൊരു വീഡിയോയും ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു.

താൻ യാത്രക്കാരുടെയും കൺഡക്ടറുടെയും നിർദേശം സ്വീകരിച്ചാണ് ബസ് മുന്നോട്ടെടുത്തത്. അപ്പോൾ കാൽപാദത്തിന്റെ അത്രയും വെള്ളം മാത്രമുണ്ടായിരുന്നുള്ള. അൽപം മുന്നോട്ട് നീങ്ങിയപ്പോഴാണ് ബസിനുള്ളിലേക്ക് പെട്ടെന്ന് വെള്ളം കയറിയതെന്ന് ജയദീപ് തന്റെ വീഡിയോയിൽ പറയുന്നു.

ALSO READ : Ksrtc Driver Suspension| എന്നേ സസ്പെൻ്റ് ചെയ്ത കൊണാണ്ടൻമാർ അറിയാൻ ഒരു കാര്യം- സ്പെൻഷനിലായ കെ.എസ്.ആർ.ടി ഡ്രൈവറുടെ പോസ്റ്റ്

താൻ എല്ലാവരെയും രക്ഷപ്പെടുത്താനാണ് പൂഞ്ഞാർ സെന്റ് മേരീസ് പള്ളി മുറ്റത്തേക്ക് ബസെത്തിക്കാൻ ശ്രമിച്ചതെന്ന് എന്നാൽ പള്ളി കവാടത്തിന് മുമ്പിൽ വെച്ച് ബസ് നിന്ന് പോകുകയായിരുന്നു എന്ന് ജയദീപ് വീഡിയോയിൽ വ്യക്തമാക്കുന്നു.

"ഞാൻ ധീരതയോടെ യാത്രക്കാരെ രക്ഷിക്കുകയായിരുന്നു, ഞാൻ തന്നിഷ്ടം പ്രകാരം ചെയ്ത പ്രവർത്തിയല്ല, എന്നിട്ടും എനിക്ക് വൈകിട്ട് കിട്ടയ സമ്മാനം സസ്പെൻഷനായിരുന്നു" ജയദീപ താൻ പങ്കവെച്ച വീഡിയോയിൽ പറഞ്ഞു.

ALSO READ : Kerala Rain Crisis : പൂഞ്ഞാറിൽ വെള്ളക്കെട്ടിലൂടെ KSRTC ബസ് ഓടിച്ച ഡ്രൈവറെ സസ്പെൻഡ് ചെയ്തു

ഈ സംഭവം തന്നെ വളരെ വേദനിപ്പിച്ചെയന്നു, ഇങ്ങനെയാണ് തൊഴിലാളികളോട് കെഎസ്ആർടിസി ചെയ്യുന്നതെന്ന് പറഞ്ഞാണ് ജയജീപ് തന്റെ വീഡിയോ അവസാനിപ്പിക്കുന്നത്.

അതേസമയം തബല കൊട്ടിയും പോസ്റ്റുകളെഴുതി ഇട്ടുമാണ് ജയദീപ് പ്രതിഷേധം വ്യക്തമാക്കിയത്. ഇന്നലെയാണ് മന്ത്രി ആൻറണി രാജു നേരിട്ട് ഡ്രൈവറെ സസ്പെൻഡ് ചെയ്തത്. പൂഞ്ഞാർ ടൌണിലെ വെള്ളക്കെട്ടിലേക്കാണ് ജയദീപ് ബസ്സിറക്കിയത്. തുടർന്ന് പൂഞ്ഞാർ സെൻറ് മേരീസ് പള്ളിക്ക് സമീപത്തേക്ക് ബസ് കയറ് കെട്ടി വലിച്ചടിപ്പിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News