ഡീസലിന് ഒരു ദിവസം 3.5 കോടി, വരുമാനം 3 കോടി; കെഎസ്ആർടിസി രക്ഷപ്പെടുമോ?

ഡീസൽ ഇല്ലാതായതോടെ മിക്ക ജില്ലകളിലും ഭൂരിഭാഗം സർവീസ് വെട്ടിച്ചുരുക്കേണ്ട സാഹചര്യം  ഉണ്ടായി.ഓർഡിനറി സർവീസ് നിർത്തലാക്കേണ്ടി വന്നു

Written by - Zee Malayalam News Desk | Last Updated : Aug 9, 2022, 07:11 PM IST
  • പ്രതിദിനം 5000 വരെ ഷെഡ്യൂളുകളും 6000 ബസുകളുമാണ് കെഎസ്ആർടിസിക്കുള്ളത്
  • ശരാശരി അഞ്ചുമുതൽ ആറു കോടിവരെയായിരുന്നു പ്രതിദിന കളക്ഷൻ
  • കോവിഡിൻറെ പശ്ചാത്തലത്തിൽ ഇത് മൂന്ന് മുതൽ നാല് കോടി വരെയായി
ഡീസലിന് ഒരു ദിവസം 3.5 കോടി, വരുമാനം 3 കോടി; കെഎസ്ആർടിസി രക്ഷപ്പെടുമോ?

തിരുവിതാംകൂറിലെ   ദിവാനായിരുന്ന  സർ   സി .പി .രാമസ്വാമി അയ്യരുടെ ആശയമാണ് ട്രാവൻകൂർ സ്റ്റേറ്റ്  ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്മെൻറ്. അങ്ങിനയാണ് 1938-ൽ  തിരുവിതാംകൂർ രാജാവായിരുന്ന  ശ്രീ  ചിത്തിരതിരുന്നാൾ ബാലരാമവർമ്മ  തന്റെ പ്രജകൾക്ക്  സൗകര്യ പ്രദമായ യാത്ര ഒരുക്കാൻ എന്ന പേരിൽ  ആദ്യമായി ബസ്  സർവീസിന് തുടക്കമിടുന്നത്.

കാലമിങ്ങോട്ട് പോകവെ ഒറ്റ സർവ്വീസിൽ നിന്ന് പ്രതിദിനം 5000 വരെ ഷെഡ്യൂളുകളും 6000 ബസുകളുമാണ് കെഎസ്ആർടിസിക്കുണ്ടായി.കോവിഡിനെ തുടർന്ന് ഷെഡ്യൂളുകളുടെ എണ്ണം 3000 ലേക്ക് കുറഞ്ഞിരുന്നു. ശരാശരി അഞ്ചുമുതൽ ആറു കോടിവരെയായിരുന്നു പ്രതിദിന കളക്ഷൻ. കോവിഡിൻറെ പശ്ചാത്തലത്തിൽ ഇത് മൂന്ന് മുതൽ നാല് കോടി വരെയായി  ചുരുങ്ങി.ജൂലൈ മാസത്തെ ടിക്കറ്റ് വരുമാനം 172 .69 കോടിയാണ്.കെട്ടിടവാടകയും ,പരസ്യ വാടകയും ഉൾപ്പടെ 13.85 കോടി ടിക്കറ്റിതര  വരുമാനം .

എന്നാൽ ചിലവ് 285 .66 കോടി രൂപയാണ് .ഇത്രയും വരുമാനം ലഭിക്കുമ്പോളും  കെ.എസ്.ആർ.ടി.സി നഷ്ടത്തിലാണ് പോകുന്നത് .നിലവിലുള്ള കടം എല്ലാം അടച്ചു തീർക്കുന്നതിന് വേണ്ടി  കെ എസ്.ആർ.ടി.സി . 250 കോടി രൂപ ആവിശ്യപെട്ടിരുന്നു.എന്നാൽ ഇതു വരെയും സർക്കാരിന്റെ ഭാഗത്തു നിന്നും ഒരു തീരുമാനം ഉണ്ടായിട്ടില്ല .  

ഡീസലിന്  3.5 കോടി, വരുമാനം 3 കോടി

ആകെ കെഎസ്ആർടിസിക്ക് ഒരു ദിവസം വേണ്ടത് കുറഞ്ഞത് 400 കിലോ ലിറ്റർ ഡീസലാണ്. അതായത് ഡീസലിന് മാത്രം ചിലവ് 3.5 കോടി. ഇത് മാസ കണക്കിലെത്തുമ്പോൾ 90 കോടിയാകും. ഒരു ദിവസം ആകെ ലഭിക്കുന്ന ടിക്കറ്റ് വരുമാനം 3 കോടി മാത്രമാണ്. അതായത്. പ്രതിദിന ഡീസലിന് പോലും കോർപ്പറേഷനിൽ തുകയില്ല.

ഇത്തരം ഘട്ടത്തിലാണ് 139.97 കോടി രൂപ കുടിശ്ശിക കെ.എസ്.ആർ .ടി .സി എണ്ണ  കമ്പനിക്കു നല്കാൻ ഉണ്ടെന്ന വാർത്ത പുറത്ത് വരുന്നത്. ഇതോടെ മിക്ക ജില്ലകളിലും ഭൂരിഭാഗം സർവീസ് വെട്ടിച്ചുരുക്കേണ്ട സാഹചര്യം  ഉണ്ടായി.ഓർഡിനറി സർവീസ് നിർത്തലാക്കേണ്ടി വന്നു.കെഎസ്ആർടിസിക്‌  സ്വകാര്യ പമ്പുകളെ ആശ്രയിക്കേണ്ട സാഹചര്യത്തിലേക്കു കാര്യം എത്തി.പ്രശ്നം ഗുരുതരമായ സാഹചര്യത്തിൽ  ധനകാര്യ വകുപ്പ് ഇടപെടുകയും  20 കോടി രൂപ പെട്രോൾ കമ്പനിക്കു നല്കാൻ തീരുമാനിക്കുകയുമായിരുന്നു . 

കെ.എസ്.ആർ.ടി .സിയെ  എങനെ രക്ഷപ്പെടുത്താം? സുശീൽ ഖന്ന റിപ്പോർട്ടിലുണ്ട് 

കെ എസ് .ആർ .ടി .സി കടത്തിൽ നിന്നും മുക്തമാക്കണമെങ്കിൽ   കെ .എസ് .ആർ .ടി .സി ജീവനക്കാരുടെ എണ്ണം കുറക്കണമെന്ന്  സുശീൽ ഖന്ന റിപ്പോർട്ടിൽ പറയുന്നു . മാനേജ്‌മന്റ്  സർവേ എടുത്ത് യാത്രക്കാരുടെ ആവശ്യകത  മനസിലാക്കി  സർവീസുകൾ പുനഃക്രമീകരിക്കണം. ഒരു ബസിന് 7.2 എന്ന അനുപാതത്തിലാണ് നിലവിൽ കെഎസ്ആർടിസി ഓടുന്നത്. ഇതു ദേശീയ ശരാശരിയായ 5.2 ആയി കുറക്കണമെന്നാണു റിപ്പോര്‍ട്ടില്‍ ശുപാർശ ചെയ്യുന്നത്.

കെ .എസ് .ആർ ടി.സി .യാത്രക്കാരുടെ ആവശ്യകത മനസിലാക്കി  റൂട്ടുകൾ നിര്ണയിക്കണം എന്നും സർവീസ് നടത്തണം എന്നും റിപ്പോർട്ടിൽ പറയുന്നു .ഉദ്യോഗസ്ഥരുടെ ഘടനയും സമഗ്രമായി മാറ്റണം വേണമെന്നും  അദ്ദേഹം പറയുന്നു .മുഴുവൻ സമയ മാനേജിങ് ഡയറക്ടറെ നിയമിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. ധനം, ഹ്യൂമൻ റിസോഴ്സ്, ഓപറേഷൻ വിഭാഗങ്ങളിൽ പ്രഫഷനൽ യോഗ്യതയുള്ളവരെ എക്സിക്യുട്ടീവ് ഡയറക്ടർമാരായി നിയമിക്കണമെന്നും ശുപാര്‍ശയില്‍ വ്യക്തമാകുന്നു .

യാത്രക്കാര്‍ക്ക് ആധുനിക സേവനങ്ങള്‍ കിട്ടുന്ന തരത്തില്‍ ബസുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ കൂട്ടണം. അറ്റകുറ്റപ്പണിക്ക് ബസുകള്‍ ദിവസങ്ങളോളം നിര്‍ത്തിയിടുന്ന പതിവ് നിര്‍ത്തണം. ഇതു മൂലം കമ്പനി കൂടുതൽ നഷ്ടം വരുന്നുകയും സർവീസ് സിനെ ബാധിക്കുകയും ചെയ്യും . അത് കൊണ്ട് തന്നെ കെ .എസ് .ആർ .ടി .സി  വർക്ഷോപ്പുകൾ  നവീകരിക്കണം.വർക്ഷോപ്പുകളിൽ ആവിശ്യത്തിന്  പുതിയ മെഷീനുകൾ  കൊണ്ട്  വരേണ്ടതാണ് . അറ്റകുറ്റപ്പണിക്കു പരമാവധി ഒരുദിവസം എന്ന നിബന്ധന കൊണ്ടുവരണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. സർവിസുകൾ  കൃത്യസമയം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സമയ ക്രമീകരണ സംവിധാനം ഏര്‍പ്പെടുത്തണമെന്നും സുശീല്‍ ഖന്ന നിര്‍ദേശിക്കുന്നു.

കെ.എസ്.ആർ.ടി.സി ബസ്സുകളിൽ  ജി.പി.എസ് ഘടിപ്പിക്കുന്നത് വഴി ബസ്സുകളുടെ സമയം ക്രമീകരണംഉറപ്പുവരുത്താനും,സർവ്വീസുകൾ കൃത്യ സമയം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാനും സാധിക്കും . ജനങ്ങൾക് വേണ്ടിയാണ് കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നത് .ജനങ്ങൾക്  ബസുകൾ എവിടെ എത്തി  എന്ന്  അറിയാൻ സാധിക്കുന്ന തരത്തിൽ സാങ്കേതിക സംവിധാനം നടപ്പിലാക്കിയാൽ ജനങ്ങൾക് കൂടുതൽ ഉപകാരം ആകും എന്നതിൽ യാതൊരു സംശയവും ഇല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News