"ഞങ്ങളും മനുഷ്യരാണ് ഞങ്ങൾക്കും ജീവിക്കണം": വറ്റാത്ത കണ്ണീരിന്റെ കഥ പറഞ്ഞ് കെഎസ്ആർടിസി പിരിച്ചുവിട്ട എം പാനൽ ജീവനക്കാർ

ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്നതിന്റെ ഉത്തരം തേടിയാണ് ജീവനക്കാരുടെ സമരം. പെട്ടെന്നൊരു സുപ്രഭാതത്തിൽ ജീവിതം നഷ്ടപ്പെട്ടവരാണിവർ.

Written by - Bhavya Parvati | Last Updated : Mar 17, 2022, 11:49 AM IST
  • കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ KSRTC എംപ്ലോയ്‌മെന്റ് നിയമങ്ങൾ കാറ്റിൽപറത്തിയാണ് ജീവനക്കാരെ പിരിച്ചു വിട്ടതെന്നാണ് ജീവനക്കാരുടെ പറയുന്നത്.
  • മുഖ്യമന്ത്രി രണ്ട് പത്രസമ്മേളനങ്ങളിലായി പ്രഖ്യാപിച്ച സ്ഥിരപ്പെടുത്തലും പുനര്‍വ്യന്ന്യാസവും ജലരേഖയായി അവശേഷിക്കുകയാണെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടി.
  • എം പാനൽ തൊഴിലാളികളെ ചൂഷണം ചെയ്യരുതെന്ന കോടതി നിർദേശം KSRTCയും സർക്കാരും വകവയ്ക്കുന്നില്ലെന്നും സമരക്കാർ കുറ്റപ്പെടുത്തി.
"ഞങ്ങളും മനുഷ്യരാണ് ഞങ്ങൾക്കും ജീവിക്കണം": വറ്റാത്ത കണ്ണീരിന്റെ കഥ പറഞ്ഞ് കെഎസ്ആർടിസി പിരിച്ചുവിട്ട എം പാനൽ ജീവനക്കാർ

തിരുവനന്തപുരം: കെഎസ്ആർടിസി പിരിച്ചുവിട്ട എം പാനൽ ജീവനക്കാരുടെ അനിശ്ചിതകാല സമരം തുടരുകയാണ്. അധികാരികൾ ഇപ്പോഴും ഇവരെ തിരിഞ്ഞു നോക്കുന്നില്ലെന്ന ആക്ഷേപമാണ് ഉയർന്ന് വരുന്നത്. എം പാനൽ പുനരധിവാസ പാക്കേജ് നടപ്പിലാക്കുക എന്നത് മാത്രമാണ് സെക്രട്ടറിയേറ്റിന് മുന്നിൽ സമരത്തിലേർപ്പെട്ടിരിക്കുന്ന ആയിരക്കണക്കിന് ജീവനക്കാരുടെ ആവശ്യം.

ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്നതിന്റെ ഉത്തരം തേടിയാണ് ജീവനക്കാരുടെ സമരം. പെട്ടെന്നൊരു സുപ്രഭാതത്തിൽ ജീവിതം നഷ്ടപ്പെട്ടവരാണിവർ. കോവിഡിന്റെ പേരിൽ എണ്ണായിരത്തോളം താത്കാലിക ജീവനക്കാരെ കെഎസ്ആർടിസി പിരിച്ചുവിട്ടപ്പോൾ അത്രത്തോളം കുടുംബങ്ങൾ കൂടിയാണ് അനാഥമായത്. മുഖ്യമന്ത്രി പ്രഖ്യാപിച്ച എം പാനൽ പുനരധിവാസ പാക്കേജ് നടപ്പാക്കുക എന്നത് മാത്രമാണ് സമരം ചെയ്യുന്ന ഈ ജീവിതങ്ങളുടെ ആവശ്യപ്പെടുന്നത്.

 

കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ KSRTC എംപ്ലോയ്‌മെന്റ് നിയമങ്ങൾ കാറ്റിൽപറത്തിയാണ് ജീവനക്കാരെ പിരിച്ചു വിട്ടതെന്നാണ് ജീവനക്കാരുടെ പറയുന്നത്. മുഖ്യമന്ത്രി രണ്ട് പത്രസമ്മേളനങ്ങളിലായി പ്രഖ്യാപിച്ച സ്ഥിരപ്പെടുത്തലും പുനര്‍വ്യന്ന്യാസവും ജലരേഖയായി അവശേഷിക്കുകയാണെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടി. എം പാനൽ തൊഴിലാളികളെ ചൂഷണം ചെയ്യരുതെന്ന കോടതി നിർദേശം KSRTCയും സർക്കാരും വകവയ്ക്കുന്നില്ലെന്നും സമരക്കാർ കുറ്റപ്പെടുത്തി. 

നീതികേടിന്റെ നേരുള്ള ഉദാഹരണങ്ങളായി മാറുകയാണ് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ജീവനക്കാർ. ഇവർക്കും ജീവിക്കാനുള്ള അവകാശമുണ്ട്. ചെയ്തിരുന്ന ജോലിയിൽ നിന്ന് ഭരണകൂടം ഇവരെ പിരിച്ചുവിടുമ്പോൾ ആ കുടുംബങ്ങളുടെ പുനരധിവാസവും അതേ ഭരണകൂടത്തിന്റെ ഉത്തരവാദിത്വം തന്നെയാണ്. സമരമുഖത്ത് തുടരാനനുവദിക്കാതെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുന്ന നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവണമെന്നാണ് സമരക്കാരുടെ പ്രാർത്ഥനയും പ്രതീക്ഷയും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News