പുതുപ്പള്ളിയിൽ കെഎസ്ആർടിസി ജീവനക്കാരുടെ സ്പെഷ്യൽ കൺവൻഷൻ. കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയന്റെ (ഐഎൻറ്റിയുസി ) നേതൃത്വത്തിലാണ് കൺവൻഷൻ നടക്കുക. പരിപാടി പുതുപ്പള്ളി അദ്ധ്യാപക അർബൻ സഹകരണ സംഘം ഓഡിറ്റോറിയത്തിൽ വച്ച് നാളെ (220323, ചൊവ്വാഴ്ച) രാവിലെ 11 മണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.
ജീവനക്കാരുടെ ശംബളവും ഓണം ആനുകൂല്യങ്ങളും നിഷേധിക്കുന്ന കെഎസ്ആർടിസിയെ സഹകരണ സ്ഥാപമാക്കി സ്വകാര്യ വത്കരിക്കാൻ ശ്രമിക്കുന്ന ഇടത് ദുർഭരണത്തിനെതിരെയാണ് സ്പെഷ്യൽ കൺവൻഷനെന്ന് അധികൃതർ അറിയിച്ചു
ALSO READ: ശശി തരൂര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍; ചെന്നിത്തല സ്ഥിരം ക്ഷണിതാവ്
പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ മുഖ്യ പ്രഭാഷണം നടത്തും. കൺവെൻഷനിൽ യുഡിഎഫ്, കോൺഗ്രസ്, ഐഎൻറ്റിയുസി നേതാക്കളും പ്രതിപക്ഷ എംഎൽഎമാരും പങ്കെടുക്കുമെന്ന് യൂണിയൻ വർക്കിംഗ് പ്രസിഡന്റ് എം.വിൻസെന്റ് എംഎൽഎ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...