തിരുവനന്തപുരം : കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോം പഴയ കാക്കി നിറമാക്കുന്നു. കെഎസ്ആർടിസിയുടെ വിവിധ വിഭാഗത്തിലുള്ള ജീവനക്കാരുടെ പുതിയ യൂണിഫോമിനെ സംബന്ധിച്ച് ഉത്തരവിറങ്ങി. കെഎസ്ആർടിസിയുടെ വിവിധ തൊഴിലാളി യൂണിയനുകളുടെ ആവശ്യനുസരണമാണ് യൂണിഫോമിന്റെ നിറം മാറ്റം. നിലവിൽ ഒരോ വിഭാഗത്തിലുള്ള ജീവനക്കാർക്ക് വ്യത്യസ്തമായ നിറങ്ങിലാണ് യൂണിഫോമുകൾ ഉള്ളത്. എന്നാൽ മെക്കാനിക്കൽ ജീവനക്കാർക്ക് നിറം നേവി ബ്ലു ആകും.
2015ലാണ് കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോമിൽ മാറ്റം മുണ്ടാകുന്നത്. എട്ട് വർഷങ്ങൾക്ക് മുമ്പ് ഉപയോഗിച്ച അതെ കാക്കി നിറമാണ് ഇനി മുതൽ കെഎസ്ആർടിസി ജീവനക്കാർ ഉപയോഗിക്കാൻ പോകുന്നത്. പുരുഷന്മാർക്ക് കാക്കി നിറത്തിലുള്ള പാൻസും ഒരു പോക്കറ്റുള്ള ഒരു പോക്കറ്റുളള ഹാഫ് സ്ലീവ് ഷർട്ടുമാണ് വേഷം. പോക്കറ്റിൽ കെഎസ്ആർടിസിയുടെ എംബ്ലവും ഉണ്ടാകും. വനിതാ ജീവനക്കാർക്ക് കാക്കി നിറത്തിലുള്ള ചുരിദാറും, സ്ലീവ്ലെസ്സ് ഓവർകോട്ടും ആയിരിക്കും വേഷം. എല്ലാവർക്കും നെയിം ബാഡ്ജ് ഉണ്ടാകുന്നതാണ്. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഇന്‍സ്പെക്ടര്‍ക്കുമാണ് കാക്കി നിറമാണ്. മെക്കാനിക്കൽ ജീവനക്കാർക്ക് നേവി ബ്ലു നിറത്തിലാണ് യൂണിഫോം.
ALSO READ : Pension Amount: സംസ്ഥാനത്തെ നാലിനം പെൻഷൻ 1600 രൂപയായി ഉയർത്തി
2015ലാണ് മൂന്ന് പതിറ്റാണ്ടായി ഉപയോഗിച്ചിരുന്ന കെഎസ്ആർടിസി ജീവനക്കാരുടെ കാക്കി യൂണിഫോമിയൽ മാറ്റം വരുത്തിയത്. നിലവില്‍ കണ്ടക്ടര്‍മാരുടെയും ഡ്രൈവര്‍മാരുടെയും യൂണിഫോം നീല ഷര്‍ട്ടും കടും നീല പാന്‍റുമാണ്. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് ചാര നിറവും ഇന്‍സ്പെക്ടര്‍മാരുടേത് മങ്ങിയ വെള്ള ഷര്‍ട്ടും കറുത്ത പാന്‍റുമാണ് ഇപ്പോഴത്തെ യൂണിഫോം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.