കെ.എസ്.ആര്‍.ടി.സി മെക്കാനിക്കല്‍ ജീവനക്കാര്‍ നടത്തുന്ന സമരം രണ്ടാം ദിവസും തുടരുന്നു; സര്‍വീസുകള്‍ മുടങ്ങി

മെക്കാനിക്കല്‍ ജീവനക്കാര്‍ രണ്ടു ദിവസമായി തുടരുന്ന സമരംമൂലം കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ മുടങ്ങി. മധ്യകേരളത്തെയാണ് സമരം രൂക്ഷമായി ബാധിച്ചിരിക്കുന്നത്. മലബാറിലും സ്ഥിതി വ്യത്യസ്തമല്ല. പത്തനംതിട്ടയില്‍ ഇന്ന് ഒരു ബസ് പോലും സര്‍വീസ് നടത്തിയിട്ടില്ല. കൊല്ലം-പുനലൂര്‍ ഡിപ്പോകളിലും എറണാകുളത്തും സര്‍വീസുകള്‍ മുടങ്ങിയിട്ടുണ്ട്.

Last Updated : May 2, 2017, 02:36 PM IST
കെ.എസ്.ആര്‍.ടി.സി മെക്കാനിക്കല്‍ ജീവനക്കാര്‍ നടത്തുന്ന സമരം രണ്ടാം ദിവസും തുടരുന്നു; സര്‍വീസുകള്‍ മുടങ്ങി

തിരുവനന്തപുരം: മെക്കാനിക്കല്‍ ജീവനക്കാര്‍ രണ്ടു ദിവസമായി തുടരുന്ന സമരംമൂലം കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ മുടങ്ങി. മധ്യകേരളത്തെയാണ് സമരം രൂക്ഷമായി ബാധിച്ചിരിക്കുന്നത്. മലബാറിലും സ്ഥിതി വ്യത്യസ്തമല്ല. പത്തനംതിട്ടയില്‍ ഇന്ന് ഒരു ബസ് പോലും സര്‍വീസ് നടത്തിയിട്ടില്ല. കൊല്ലം-പുനലൂര്‍ ഡിപ്പോകളിലും എറണാകുളത്തും സര്‍വീസുകള്‍ മുടങ്ങിയിട്ടുണ്ട്.

പ്രശ്‌നം പരിഹരിക്കാന്‍ ഗതാഗതമന്ത്രി അംഗീകൃത തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ച നടത്തി.തിങ്കളാഴ്ച രാവിലെ മുതലാണ് ജീവനക്കാര്‍ പണിമുടക്ക് ആരംഭിച്ചത്.രാത്രിസമയം കൂടുതല്‍ ജീവനക്കാരെ ഉറപ്പുവരുത്തുന്നതിനാണ് ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം അവസാനിപ്പിച്ച് സിംഗിള്‍ ഡ്യൂട്ടി കൊണ്ടുവരാന്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് തീരുമാനിച്ചത്. 

സിംഗിൾ ഡ്യൂട്ടി അനു​സ​രി​ച്ച് രാ​വി​ലെ ആ​റു​മു​ത​ൽ ര​ണ്ടു​വ​രെ​യും ര​ണ്ടു​ മു​ത​ൽ രാ​ത്രി 10 ​വ​രെ​യും 10 ​മു​ത​ൽ പുലർച്ചെ ആ​റു​ വ​രെ​യു​മാ​ണ് പു​തി​യ ഷി​ഫ്റ്റ്. എന്നാല്‍, ഈ നിര്‍ദ്ദേശം അംഗീകരിക്കാനാകില്ലെന്ന് മെക്കാനിക്കല്‍ ജീവനക്കാരുടെ നിലപാട്.

Trending News