തിരുവനന്തപുരം: റെയിൽവേ ടിക്കറ്റ് നിരക്ക് കുറച്ചതിന് പിന്നാലെ കെഎസ്ആർടിസി ടിക്കറ്റ് നിരക്ക് കൂട്ടാൻ ഒരുങ്ങുന്നു. ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായിരിക്കും നിരക്ക് കൂടുന്നത്. ഓണം , വിജയദശമി, മഹാനവമി ആഘോഷങ്ങളോടനുബന്ധിച്ച് ഫ്ലെക്സി നിരക്ക് ഈടാക്കാനാണ് പദ്ധതി. 30 ശതമാനം അധിക നിരക്ക് ഈടാക്കുന്നതോടെ ദീർഘദൂര യാത്രകൾക്ക് ചിലവേറും.
എക്സ്പ്രസ് മുതൽ സൂപ്പർ ക്ലാസ് വരെയുള്ള സർവീസുകൾക്കായിരിക്കും ഫ്ലക്സി നിരക്ക് ബാധകമാകുന്നത്. സിംഗിൾ ബർത്ത് ടിക്കറ്റുകളുടെ നിരക്കിൽ അഞ്ച് ശതമാനം വർധന ഉണ്ടാവും. ഉത്സവ ദിവസങ്ങൾ അല്ലാത്ത ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ 15 ശതമാനം നിരക്ക് കുറയുകയും ചെയ്യും.
2022 മെയ്-ൽ നിലവിൽ വന്ന പുതിയ നിരക്ക് പ്രകാരം സൂപ്പർ എയർ എക്സ്പ്രസ്സുകളുടെ മിനിമം ചാർജ് 35 രൂപയാണ്. സൂപ്പർ ഡീലക്സ് സെമി സ്ളീപ്പറിന് 40 ഉം, ലക്ഷ്യറി ഹൈ ടെക് എസി ബസിന് 60 ഉം മാണ് നിരക്ക്. അതേസമയം സിംഗിൾ ആക്സിൽ വോൾവോ ബസിന് 60 ഉം, മൾട്ടി ആക്സിൽ വോൾവോക്ക് 100 ഉം ആണ് നിലവിലെ മിനിമം നിരക്ക്. അതായത് കുറഞ്ഞത് 10 രൂപയെങ്കിലും എക്സപ്രസ്സിനും, 21 രൂപയെങ്കിലും വോൾവോയ്ക്ക് അധികമായി കൂടും എന്നാണ് കണക്ക്.
റെയിൽവേ കുറച്ചു
കെഎസ്ആർടിസി ടിക്കറ്റ് നിരക്ക് കൂട്ടിയപ്പോൾ റെയിൽവേ തങ്ങളുടെ ടിക്കറ്റ് നിരക്ക് കുറക്കുകയാണ് ചെയ്തത്. ഇതോടെ വന്ദേഭാരത് ഉൾപ്പടെയുള്ള ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് കുറയും. എസി ചെയർകാർ, എക്സിക്യൂട്ടീവ് ക്ലാസുകൾ എന്നിവയുടെ നിരക്ക് 25 ശതമാനം വരെ കുറയ്ക്കാനാണ് നീക്കം. അനുഭൂതി, വിസ്റ്റാഡോം കോച്ചുകൾ ഉൾപ്പെടെ എസി സിറ്റിംഗ് സൗകര്യമുള്ള എല്ലാ ട്രെയിനുകളുടെയും എസി ചെയർ കാർ, എക്‌സിക്യൂട്ടീവ് ക്ലാസുകളിൽ ഈ സ്കീം ബാധകമായിരിക്കും. കുറഞ്ഞ നിരക്കുകൾ ഒരു മാസ്തിനുള്ളിൽ പ്രാഭല്യത്തിൽ വരുമെന്ന് റെയിൽവേ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...