തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന ചടങ്ങിനെത്തിയ ശനിയാഴ്ച്ച കറുത്ത വസ്ത്രം ധരിച്ചെത്തിയ കെ.എസ്.യു പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. ജില്ലാ ജനറൽ സെക്രട്ടറി ഷംലിക്ക് കുരിക്കൾ ഉൾപ്പെടെ അഞ്ച് കെ.എസ്.യു പ്രവർത്തകരെയാണ് കരുതൽ തടങ്കലിലാക്കി.
ശരത് മേനോക്കി , എം.പി അഖില, അനിറ്റ മരിയ, സജ്ഞന ഗായത്രി എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടോട്ടി സ്റ്റേഷനിലേക്ക് മാറ്റി. ഉദ്ഘാടന സദസ്സിലേക്ക് കറുത്ത മാസ്ക്ക് ഉൾപ്പെടെ അനുവദിക്കാതെയാണ് നിയന്ത്രണം. കറുത്ത മാസ്ക്ക് ധരിച്ചെത്തിയവരെ മാസ്ക്ക് ഊരി വെപ്പിച്ചാണ് അകത്തേക്ക് കടത്തിവിട്ടത്.
സർവകലാശാല സ്റ്റുഡന്റ്സ് ട്രാപ്പിലെ ഗോൾഡൻ ജൂബിലി ഓപ്പൺ ഓഡിറ്റോറിയം മറച്ചു കെട്ടിയാണ് ഉദ്ഘാടന ചടങ്ങ്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 600 ഓളം പോലീസുകാരെ യാണ് വിന്ന്യസിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...