ഭക്തജനങ്ങളുടെ താല്‍പര്യം സര്‍ക്കാര്‍ സംരക്ഷിക്കണം: കുമ്മനം

തൃപ്തി ദേശായിയുടെ വരവ് ശബരിമല തകര്‍ക്കാനുള്ള ഗൂഢനീക്കത്തിന്‍റെ ഫലമാണെന്നും കുമ്മനം ആരോപിച്ചു.   

Last Updated : Nov 26, 2019, 03:37 PM IST
  • തൃപ്തി ദേശായിയുടെ വരവില്‍ പ്രതികരിച്ച് കുമ്മനം രാജശേഖരന്‍.
  • യുവതി പ്രവേശന വിധിയില്‍ സര്‍ക്കാര്‍ ജനങ്ങളുടെ താല്‍പര്യം നോക്കണമെന്നും കുമ്മനം പറഞ്ഞു.
ഭക്തജനങ്ങളുടെ താല്‍പര്യം സര്‍ക്കാര്‍ സംരക്ഷിക്കണം: കുമ്മനം

തിരുവനന്തപുരം: ശബരിമലയില്‍ ഭക്തജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. 

യുവതി പ്രവേശന വിധിയില്‍ സര്‍ക്കാര്‍ ജനങ്ങളുടെ താല്‍പര്യം നോക്കണമെന്നും അല്ലാത്ത പക്ഷം കടുത്ത പ്രത്യാഘാതങ്ങളുണ്ടാകുമെന്നും കുമ്മനം പറഞ്ഞു. 

തൃപ്തി ദേശായിയുടെ വരവ് ശബരിമല തകര്‍ക്കാനുള്ള ഗൂഢനീക്കത്തിന്‍റെ ഫലമാണെന്നും കുമ്മനം ആരോപിച്ചു. അതുകൊണ്ടുതന്നെ അവര്‍ക്ക് ശബരിമലയില്‍ സന്ദര്‍ശനത്തിനുള്ള വഴി സര്‍ക്കാര്‍ ഒരുക്കിയാല്‍ കടുത്ത പ്രത്യാഘാതങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല തീര്‍ഥാടന മഹോത്സവം നടക്കരുതെന്നാഗ്രഹിക്കുന്ന ഒട്ടേറെ ശക്തികളുണ്ടെന്നും അവരാണ് ശബരിമലയിലെ സമാധാനം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം പ്രവര്‍ത്തികള്‍ ഭക്തരുടെ ആത്മവീര്യം തകര്‍ക്കാന്‍ ഉളവാക്കുമെന്നും ഇതില്‍ വളരെയധികം ദുഃഖമുണ്ടെന്നും കുമ്മനം പ്രതികരിച്ചു. 

ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങള്‍ കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിക്കുന്നവരാനാണ് അയ്യപ്പ ഭക്തന്മാരെന്നും അതുകൊണ്ടുതന്നെ അവര്‍ പ്രതികരിക്കുമെന്നും. പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാക്കാതെ നോക്കേണ്ടത് സര്‍ക്കാരാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. 

മാത്രമല്ല ആചാരങ്ങളും വിശ്വാസവും സംരക്ഷിക്കണമെന്നും ശബരിമലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ പോലീസും സര്‍ക്കാരും കൂട്ടുനില്‍ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Trending News