കുണ്ടറ പീഡനക്കേസ് അന്വേഷണത്തിൽ വീഴ്ചപറ്റിയെന്ന് DIG Report; സിഐയെ സ്ഥലം മാറ്റി

എസ് മഞ്ചുലാലിനെ കുണ്ടറ സ്റ്റേഷനിൽ സിഐ ആയി നിയമിച്ചു

Written by - Zee Malayalam News Desk | Last Updated : Jul 28, 2021, 10:32 PM IST
  • പരാതിക്ക് പിന്നിൽ രാഷ്ട്രീയ കാരണങ്ങളാണെന്ന തിരുവനന്തപുരം റേഞ്ച് ഡിഐജിയുടെ റിപ്പോർട്ട് പുറത്ത് വന്നിരുന്നു
  • പരാതി കൈകാര്യം ചെയ്യുന്നതിൽ സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് വീഴ്ച സംഭവിച്ചു
  • പരാതിയിൽ വിശദമായ പ്രാഥമിക അന്വേഷണം നടന്നില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു
  • പീഡന പരാതിയിൽ മന്ത്രി എ കെ ശശീന്ദ്രന്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചു എന്നാരോപിച്ച് പരാതിക്കാരി രംഗത്തെത്തിയിരുന്നു
കുണ്ടറ പീഡനക്കേസ് അന്വേഷണത്തിൽ വീഴ്ചപറ്റിയെന്ന് DIG Report; സിഐയെ സ്ഥലം മാറ്റി

കൊല്ലം: കുണ്ടറ പീഡന പരാതിയിൽ സിഐ എസ്. ജയകൃഷ്ണനെ സ്ഥലംമാറ്റി (Transfer). കേസന്വേഷണത്തിൽ സിഐ ജയകൃഷ്ണന് വീഴ്ച പറ്റിയെന്ന ഡിഐജി റിപ്പോർട്ടിനെ തുടർന്നാണ് നടപടി. പകരം എസ് മഞ്ചുലാലിനെ കുണ്ടറ സ്റ്റേഷനിൽ (Station) സിഐ ആയി നിയമിച്ചു.

കുണ്ടറ പീഡനശ്രമം സംബന്ധിച്ച പരാതിക്ക് പിന്നിൽ രാഷ്ട്രീയ കാരണങ്ങളാണെന്ന തിരുവനന്തപുരം റേഞ്ച് ഡിഐജിയുടെ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. പരാതി കൈകാര്യം ചെയ്യുന്നതിൽ സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് വീഴ്ച സംഭവിച്ചുവെന്നും പരാതിയിൽ വിശദമായ പ്രാഥമിക അന്വേഷണം (Investigation) നടന്നില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ALSO READ: AK Saseendran Phone Call Row : ശശീന്ദ്രന് എൻസിപിയുടെ ക്ലീൻ ചിറ്റ്, മന്ത്രി ഇടപ്പെട്ടത് പാർട്ടിക്കുള്ളിൽ പ്രശ്നം തീർക്കാനെന്ന് അന്വേഷണ സമിതി

പീഡന പരാതിയിൽ മന്ത്രി എ കെ ശശീന്ദ്രന്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചു എന്നാരോപിച്ച് പരാതിക്കാരി രംഗത്തെത്തിയിരുന്നു. മന്ത്രിയുമായി പിതാവ് ഫോണില്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖയും യുവതി പുറത്തുവിട്ടിരുന്നു. ഇത് വിവാദമായതോടെ മന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രം​ഗത്തെത്തിയിരുന്നു.

അതേസമയം, മന്ത്രി എകെ ശശീന്ദ്രൻ (AK Saseendran) രാജിവയ്ക്കേണ്ടതില്ലെന്നാണ് എൻസിപിയുടെയും ഇടത് മുന്നണിയുടെയും തീരുമാനം. പീഡന പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചുവെന്ന സംഭവത്തിൽ എൻസിപി ശശീന്ദ്രന് ക്ലീൻചിറ്റ് നൽകി. മന്ത്രിയുടെ സദുദ്ദേശപരമായാണ് പ്രശ്നത്തിൽ ഇടപെട്ടതെന്നും എന്നാൽ മന്ത്രിയെന്ന നിലയിൽ ജാ​ഗ്രതക്കുറവ് സംഭവിച്ചുവെന്നുമാണ് പാർട്ടി വിലയിരുത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News