Kuwait Fire Accident: കുവൈറ്റ് ദുരന്തം: വീടെന്ന സ്വപ്നം പൂർത്തിയാക്കാതെ വിട പറഞ്ഞ് നിധിൻ കൂത്തൂർ

ജീവിത പ്രാരാബ്ദങ്ങൾക്കിടയിൽ നിന്ന് കുടുംബത്തെ കൈ പിടിച്ചുയർത്താനായാണ് 27 വയസ്സുകാരൻ നിധിൻ  ജോലി തോടി കുവൈറ്റിലെത്തിയത്. നാല് വർഷമായി കുവൈത്തിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു നിധിൻ. പതിമൂന്ന് വർഷം മുൻപായിരുന്നു...

Written by - Zee Malayalam News Desk | Last Updated : Jun 14, 2024, 05:25 PM IST
  • ഒരു മാസം മുൻപ് അവധിക്കെത്തിയ നിധിന് വീട് പണിയാനായി അമ്മമ്മ സമീപത്തായി 10 സെൻ്റ് ഭൂമി നൽകി.
  • അതിൽ പുതിയ വീടിനായി പണികളാരംഭിച്ചിട്ടേയുള്ളൂ.
Kuwait Fire Accident: കുവൈറ്റ് ദുരന്തം: വീടെന്ന സ്വപ്നം പൂർത്തിയാക്കാതെ വിട പറഞ്ഞ് നിധിൻ കൂത്തൂർ

കുവൈത്ത് തീപ്പിടത്തത്തിൽ കണ്ണൂർ  പാടിയോട്ടുചാൽ വയക്കര സ്വദേശി നിധിൻ കുഞ്ഞൂർ മരണപ്പെട്ടെന്ന വാർത്ത ഉൾക്കൊള്ളാനാകതെ നിൽക്കുകയാണ് വയക്കര നാടും നാട്ടുകാരും.  നാടിൻ്റെഏതു കാര്യത്തിലും മുൻപന്തിയിൽ നിന്ന് ഏറ്റെടുത്ത് ചെയ്യുന്ന സൽസ്വഭാവിയായ ചെറുപ്പക്കാരൻ. അതായിരുന്നു നിധിൻ കൂത്തൂർ. ആസ്പെറ്റോസ് ഷീറ്റിട്ട് ചുവരു തേക്കാത്ത രണ്ട് മുറി ഇതാണ് നിധിൻ്റെയും കുടുംബത്തിൻ്റെയും വീട്.

ജീവിത പ്രാരാബ്ദങ്ങൾക്കിടയിൽ നിന്ന് കുടുംബത്തെ കൈ പിടിച്ചുയർത്താനായാണ് 27 വയസ്സുകാരൻ നിധിൻ  ജോലി തോടി കുവൈറ്റിലെത്തിയത്. നാല് വർഷമായി കുവൈത്തിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു നിധിൻ. പതിമൂന്ന് വർഷം മുൻപായിരുന്നു നിധിൻ്റെ അമ്മയുടെ മരണം. അച്ഛൻ സമീപത്തെ സ്കൂൾ ബസിലെ ഡ്രൈവറായി ജോലി ചെയ്യുന്നു. മൂത്ത സഹോദരൻ ബസ് ജീവനക്കാരനും.

ALSO READ: കാലവർഷം ഇനി ദുർബലമായിരിക്കില്ല; തിങ്കളാഴ്ച മുതൽ മഴ കനക്കും, യെല്ലോ അലർട്ട്

ഒരു മാസം മുൻപ് അവധിക്കെത്തിയ നിധിന് വീട് പണിയാനായി അമ്മമ്മ സമീപത്തായി 10 സെൻ്റ് ഭൂമി നൽകി. അതിൽ പുതിയ വീടിനായി പണികളാരംഭിച്ചിട്ടേയുള്ളൂ. അതിനിടയിലാണ് നിധിനെ മരണം കവരുന്നത്. ഇന്നലെ ഉച്ഛയോടെയാണ്  നിധിൻ മരണപ്പെട്ടതായ വിവരം ലഭിച്ചത്. അവിവാഹിതനാണ്. സന്ധ്യയോടെ നാട്ടിലെത്തുന്ന മൃതദേഹം പൊതു ദർശനത്തിന് ശേഷം നിധിൻ്റെ വീട് പണിയുന്ന സ്ഥലത്ത് എത്തിക്കുകയും പിന്നീട്  സമുദായ ശമ്ശാനത്തിൽ സംസ്കാരചടങ്ങുകൾ നടത്തുമെന്നാണ് നാട്ടുകാർ പറയുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News