Job Vaccancys Kerala| തൊഴിലുറപ്പ് പദ്ധതിയിൽ എഞ്ചിനിയർ, കരാർ അടിസ്ഥാനത്തിൽ ഒാവർസിയർ ഒഴിവുകൾ

 ബ്ലോക്ക് പരിധിയിലുള്ള ഗ്രാമ പഞ്ചായത്തുകളിൽ പ്രകൃതി ദുരന്തങ്ങളുണ്ടായ സാഹചര്യത്തിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബര്‍ 30  വരെ ആക്കി

Written by - Zee Malayalam News Desk | Last Updated : Oct 23, 2021, 02:47 PM IST
  • ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍
  • അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബര്‍ 30
  • അപേക്ഷകള്‍ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം 10 ദിവസത്തിനകം ലഭിക്കണം.
Job Vaccancys Kerala| തൊഴിലുറപ്പ് പദ്ധതിയിൽ എഞ്ചിനിയർ, കരാർ അടിസ്ഥാനത്തിൽ ഒാവർസിയർ ഒഴിവുകൾ

കോട്ടയം: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍ നിയമനത്തിന് അപേക്ഷിക്കുന്നതിനുള്ള തീയതി ദീർഘിപ്പിച്ചു.

 ബ്ലോക്ക് പരിധിയിലുള്ള ഗ്രാമ പഞ്ചായത്തുകളിൽ പ്രകൃതി ദുരന്തങ്ങളുണ്ടായ സാഹചര്യത്തിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബര്‍ 30 വൈകീട്ട് മൂന്ന് മണി വരെ ആക്കി പുതുക്കി നിശ്ചയിച്ചതായി ബി.ഡി.ഒ അറിയിച്ചു.

ALSO READ: Heavy rain in Kerala | സംസ്ഥാന വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

കൊച്ചി: എറണാകുളം പ്രോഗ്രാം ഇംപ്ലിമെൻ്റേഷൻ യൂണിറ്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ പ്രതീക്ഷിക്കുന്ന അക്രഡിറ്റഡ് എഞ്ചിനീയര്‍, ഓവര്‍സിയര്‍ എന്നീ ഒഴിവുകളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം 10 ദിവസത്തിനകം ലഭിക്കണം. 

ALSO READ: Rain Alert : സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

യോഗ്യത അക്രഡിറ്റഡ് എഞ്ചിനീയര്‍ ബി.ടെക് (സിവില്‍) ആട്ടോകാഡ്, കമ്പ്യൂട്ടര്‍ ഡിസൈനിങ്ങ്, പി.എം.ജി.എസ്.വൈ പദ്ധതികളിലുളള പ്രവൃത്തി പരിചയം എന്നിവ അഭികാമ്യം. ഓവര്‍സിയര്‍: ഡിപ്ലോമ (സിവില്‍) പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി കേരള പി.എസ്.സി മാനദണ്ഡപ്രകാരവും നിയമനം കേരള സര്‍ക്കാരില്‍ സമാന സ്വഭാവമുളള നിയമനങ്ങളുടെ മാനദണ്ഡപ്രകാരവുമായിരിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News