ഇടുക്കി: ഇടുക്കിയിലെ ജനവസമേഖലയായ ഉപ്പുതറ ചപ്പാത്ത് വള്ളക്കടവിലും പുതുവലിലും പുലിയിറങ്ങി. ഇന്നലെ രാത്രിയാണ് റോഡിൽ പുലിയിറങ്ങിയത്. വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. രാത്രി 10.00 മണിയോടെയാണ് പുലിയെ നാട്ടുകാർ കണ്ടത്. ആദ്യം ചപ്പാത്ത് വള്ളക്കടവ് പ്രദേശത്തുവച്ചാണ് പുലിയെ കണ്ടത്.
ഓട്ടോറിക്ഷ ഡ്രൈവറാണ് ആദ്യം പുലിയെ റോഡിൽ കണ്ടത്. ഡ്രൈവർ സമീപവാസിയെ വിവരം അറിയിച്ചു. പിന്നീട് ഇവർ ചേർന്ന് നടത്തിയ തെരച്ചിലിനിടെ റോഡിൽ നിന്നും പുലി സമീപത്തെ തേയിലക്കാട്ടിലേക്ക് മറഞ്ഞു. പിന്നീട് രാത്രി 11മണിയോടെ പുതുവലിലിൽ താമസിക്കുന്ന കോട്ടവിള ഫിലിപ്പോസിൻ്റെ വീട്ടിലെ രണ്ട് ആളുകളെ പുലി ആക്രമിച്ചു.
ALSO READ: ജൂലൈ 29 ലോക ഒആർഎസ് ദിനം; സ്റ്റോപ്പ് ഡയേറിയ ക്യാമ്പയിന് തുടക്കം
ആടുകൾ കരയുന്ന ശബ്ദം കേട്ട് ഇവർ പുറത്തേക്കിറങ്ങിയപ്പോൾ പുലി വീണ്ടും ഓടിമറഞ്ഞു. തുടർന്ന് വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് പുലിയാണെന്ന് മനസ്സിലായത്. നാളുകൾക്ക് മുൻപ് ഈ മേഖലയിൽ പുലി ഇറങ്ങിയിരുന്നു. മുറിഞ്ഞപുഴ ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
മുമ്പും ഈ പ്രദേശങ്ങളിൽ പുലിയെ കണ്ടെത്തിയിരുന്നു. അന്ന് വനം വകുപ്പ് മേഖലയിൽ ക്യാമറ സ്ഥാപിച്ചപ്പോൾ പുലിയുടെ ദൃശ്യം പതിഞ്ഞിരുന്നു. പിന്നീട് കൂട് സ്ഥാപിച്ചെങ്കിലും പുലിയെ പിടികൂടാൻ സാധിച്ചില്ല. പ്രദേശത്ത് കൂട് സ്ഥാപിക്കുന്നത് സംബന്ധിച്ച് സാധ്യതകൾ ആരായുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.