Leopard: തൃശൂർ പാലപ്പിള്ളി കുണ്ടായിയിൽ തുടർച്ചയായി രണ്ടാം ദിവസവും പുലിയിറങ്ങി; പശുക്കുട്ടിയെ ആക്രമിച്ചു

Leopard: തോട്ടം തൊഴിലാളിയായ കിളിയാമണ്ണിൽ ഷഫീഖിന്‍റെ പശുക്കുട്ടിയെയാണ് പുലി ആക്രമിച്ചത്. ഇന്നലെയും ഇതേ സ്ഥലത്ത് പുലിയിറങ്ങി പശുക്കിടാവിനെ കൊന്നിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jun 1, 2023, 05:53 PM IST
  • കുണ്ടായിയിൽ തുടർച്ചയായി രണ്ടാം ദിവസമാണ് പുലിയിറങ്ങുന്നത്
  • തൊഴുത്തിൽ നിന്ന് പശുക്കളുടെ കരച്ചിൽ കേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പുലി സമീപത്തെ റബ്ബർത്തോട്ടത്തിലേക്ക് കടന്നു
  • തൊഴുത്തിൽ കെട്ടിയിട്ട പശുക്കുട്ടിയുടെ കഴുത്തിലും കാലിലുമാണ് പരിക്കേറ്റിരിക്കുന്നത്
  • പശുക്കുട്ടിയുടെ കഴുത്തില്‍ പുലി ആക്രമിച്ചതിന്റെ പാടുകളുണ്ട്
Leopard: തൃശൂർ പാലപ്പിള്ളി കുണ്ടായിയിൽ തുടർച്ചയായി രണ്ടാം ദിവസവും പുലിയിറങ്ങി; പശുക്കുട്ടിയെ ആക്രമിച്ചു

തൃശൂർ: പാലപ്പിള്ളി കുണ്ടായിയിൽ തുടർച്ചയായി രണ്ടാം ദിവസവും പുലിയിറങ്ങി. പുലി പശുക്കുട്ടിയെ ആക്രമിച്ചു. തോട്ടം തൊഴിലാളിയായ കിളിയാമണ്ണിൽ ഷഫീഖിന്‍റെ പശുക്കുട്ടിയെയാണ് പുലി ആക്രമിച്ചത്. ഇന്നലെയും ഇതേ സ്ഥലത്ത് പുലിയിറങ്ങി പശുക്കിടാവിനെ കൊന്നിരുന്നു. തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കിടാവിനെയാണ് പുലി കൊന്നത്.

കുണ്ടായിയിൽ തുടർച്ചയായി രണ്ടാം ദിവസമാണ് പുലിയിറങ്ങുന്നത്. തൊഴുത്തിൽ നിന്ന് പശുക്കളുടെ കരച്ചിൽ കേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പുലി സമീപത്തെ റബ്ബർത്തോട്ടത്തിലേക്ക് കടന്നു. തൊഴുത്തിൽ കെട്ടിയിട്ട പശുക്കുട്ടിയുടെ കഴുത്തിലും കാലിലുമാണ് പരിക്കേറ്റിരിക്കുന്നത്. പശുക്കുട്ടിയുടെ കഴുത്തില്‍ പുലി ആക്രമിച്ചതിന്റെ പാടുകളുണ്ട്.

ALSO READ: Leopard: തൃശൂര്‍ പാലപ്പിള്ളി കുണ്ടായിയിൽ വീണ്ടും പുലിയിറങ്ങി; തൊഴുത്തിൽ കെട്ടിയിരുന്ന പശുവിനെ കടിച്ചുകൊന്നു

വനപാലകരെത്തി റബ്ബർത്തോട്ടത്തിൽ പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താൻ കഴിഞ്ഞില്ല. സമീപത്ത് തന്നെ  കാട്ടിൽ പുലിയുണ്ടെന്നും ഏതു നിമിഷവും ആക്രമണം ഉണ്ടാകാമെന്നുമാണ് പ്രദേശവാസികൾ പറയുന്നത്. കഴിഞ്ഞ ദിവസം പുലിയിറങ്ങി ഷഫീഖിന്‍റെ അയല്‍വാസി അലീമയുടെ വീട്ടിലെ പശുക്കുട്ടിയെ കൊന്നിരുന്നു.

രണ്ടാഴ്ച മുൻപ് പഞ്ചായത്തംഗം ഷീലയുടെ പശുക്കുട്ടിയെയും പുലി കൊന്നു. തുടർച്ചയായി പ്രദേശത്ത് പുലിയിറങ്ങിയതോടെ നാട്ടുകാർ ഭീതിയിലാണ്. ആദിവാസികളും തോട്ടം തൊഴിലാളികളും താമസിക്കുന്ന പ്രദേശമാണ് പാലപ്പിള്ളി. പുലിയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News