ആശങ്കയ്ക്ക് വിരാമം; ധോണിയിൽ ഇറങ്ങിയ പുലി കെണിയിൽ കുടുങ്ങി

  ആശങ്കയ്ക്ക് വിരാമമായിക്കൊണ്ട് പാലക്കാട് ധോണിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ പുലി കെണിയിൽ കുടുങ്ങി. ലിജി ജോസഫിന്റെ വീട്ടിൽ വനം വകുപ്പ് ഒരുക്കിയ കൂട്ടിലാണ് ഇന്ന് പുലർച്ചെ പുലി കുടുങ്ങിയത്.  

Written by - Zee Malayalam News Desk | Last Updated : Mar 18, 2022, 08:15 AM IST
  • ധോണിയിൽ ഇറങ്ങിയ പുലി കെണിയിൽ കുടുങ്ങി
  • ലിജി ജോസഫിന്റെ വീട്ടിൽ വനം വകുപ്പ് ഒരുക്കിയ കൂട്ടിലാണ് ഇന്ന് പുലർച്ചെ പുലി കുടുങ്ങിയത്
ആശങ്കയ്ക്ക് വിരാമം; ധോണിയിൽ ഇറങ്ങിയ പുലി കെണിയിൽ കുടുങ്ങി

പാലക്കാട്:  ആശങ്കയ്ക്ക് വിരാമമായിക്കൊണ്ട് പാലക്കാട് ധോണിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ പുലി കെണിയിൽ കുടുങ്ങി. ലിജി ജോസഫിന്റെ വീട്ടിൽ വനം വകുപ്പ് ഒരുക്കിയ കൂട്ടിലാണ് ഇന്ന് പുലർച്ചെ പുലി കുടുങ്ങിയത്.  

Also Read: നരഭോജിപ്പുലി വനം വകുപ്പിന്‍റെ കെണിയില്‍ കുടുങ്ങി

ഇന്നലെ ലിജിയുടെ വീട്ടിലെത്തിയ പുലി കോഴിയെ പിടിച്ചിരുന്നു. അതുപോലെ കഴിഞ്ഞ വെള്ളിയാഴ്ചയും ഇവിടെയെത്തി പുലി കെജിയുടെ കോഴിയെ പിടിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് ഒരുക്കിയ കെണിയിലാണ് ഇന്ന് പുലർച്ചെ 3:30 ന് പുലി കുടുങ്ങിയത്. 

Also Read: കെ റെയിലിന് എതിരായ സമരത്തിനിടെയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ചങ്ങനാശേരിയിൽ ഇന്ന് ഹർത്താൽ 

കഴിഞ്ഞ മൂന്നു മാസത്തിനിടെ ധോണിയിൽ 17 ഇടങ്ങളിൽ പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു.  കെണിയിൽ കുടുങ്ങിയ പുലിയെ  വനവകുപ്പ് ഉദ്യോഗസ്ഥർ എത്തി മാറ്റിയിട്ടുണ്ട്.  പുലിയെ മാറ്റുന്നതിനിടെ പഞ്ചായത്തംഗത്തെ പുലി മാന്തിയിരുന്നു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 
ഇതോടെ ധോണിയിൽ പുലിയുണ്ടെന്ന നാട്ടുകാരുടെ ആശങ്കയ്ക്ക് വിരാമമായിരിക്കുകയാണ്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News