Leptospirosis Death: തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരു മരണം; വർക്കല സ്വദേശി മരിച്ചത് ചികിത്സയിലിരിക്കെ

Leptospirosis Death Thiruvananthapuram: മഴക്കാലത്ത് പടരുന്ന രോ​ഗങ്ങളിൽ പ്രധാനപ്പെട്ടതാണ് എലിപ്പനി. ശരീരത്തിലെ മുറിവുകളിലൂടെയും വ്രണങ്ങളിലൂടെയുമാണ് രോ​ഗാണു ശരീരത്തിൽ പ്രവേശിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 25, 2024, 01:42 PM IST
  • വർക്കല ഇടവപ്പാറ സ്വദേശിനി സരിതയാണ് എലിപ്പനി ബാധിച്ച് മരിച്ചത്
  • തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്
Leptospirosis Death: തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരു മരണം; വർക്കല സ്വദേശി മരിച്ചത് ചികിത്സയിലിരിക്കെ

തിരുവനന്തപുരം: എലിപ്പനി ബാധിച്ച് തിരുവനന്തപുരത്ത് ഒരു മരണം. വർക്കല ഇടവപ്പാറ സ്വദേശിനി സരിതയാണ് എലിപ്പനി ബാധിച്ച് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പനി മൂ‍ർച്ഛിച്ച് ചികിത്സയിൽ കഴിയവേ വ്യാഴാഴ്ച രാത്രിയോടെയാണ് മരിച്ചത്. തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു. ജോലിക്കിടയിൽ രോ​ഗബാധയേറ്റതാകാമെന്നാണ് സംശയം.

മൃ​ഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യ രോ​ഗങ്ങളിലൊന്നാണ് എലിപ്പനി. എലികളാണ് പ്രധാന രോ​ഗവാഹകർ. ഇവയുടെ വൃക്കകളിൽ പെരുകുന്ന ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയ രോ​ഗാണുക്കൾ എലികളിൽ ഒരു തരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളും ഉണ്ടാക്കില്ല.

ALSO READ: എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മഴക്കാലത്ത് പടരുന്ന രോ​ഗങ്ങളിൽ പ്രധാനപ്പെട്ടതാണ് എലിപ്പനി. ശരീരത്തിലെ മുറിവുകളിലൂടെയും വ്രണങ്ങളിലൂടെയുമാണ് രോ​ഗാണു ശരീരത്തിൽ പ്രവേശിക്കുന്നത്. മുറിവുകൾ ഉണ്ടെങ്കിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങാതിരിക്കാൻ ശ്രദ്ധിക്കണം.

ശരീരത്തിൽ മുറിവുകൾ ഉണ്ടെങ്കിൽ അയഡിൻ അടങ്ങിയ ലേപനങ്ങൾ പുരട്ടി ബാൻഡേജ് ഒട്ടിക്കണം. പാടത്തും പറമ്പിലും കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുഖം കഴുകരുത്. മലിനജലത്തിൽ ഇറങ്ങരുത്. മൃ​ഗങ്ങളുടെ വിസർജ്യമോ ശരീരസ്രവങ്ങളോ സ്പർശിച്ചാൽ കൈ സോപ്പ് ഉപയോ​ഗിച്ച് വൃത്തിയായി കഴുകണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News