Leptospirosis|എലിപ്പനി ബാധിതരുടെ എണ്ണം കൂടുന്നു, അതീവ ജാഗ്രത വേണമെന്ന് ആരോ​ഗ്യമന്ത്രി

ശരിയായ പ്രതിരോധ മാർഗങ്ങളിലൂടെ എലിപ്പനി രോഗബാധയും അതുമൂലമുള്ള മരണവും ഒഴിവാക്കാൻ സാധിക്കും.

Written by - Zee Malayalam News Desk | Last Updated : Nov 4, 2021, 05:12 PM IST
  • സംസ്ഥാനത്ത് എലിപ്പനി ബാധിതരുടെ എണ്ണം കൂടുന്നു.
  • അതീവ ജാഗ്രതവേണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.
  • മാലിന്യ നിർമാർജനം കാര്യ​ക്ഷമമല്ലാത്തതാണ് രോ​ഗം വ്യാപിക്കുന്നതിന് കാരണം.
Leptospirosis|എലിപ്പനി ബാധിതരുടെ എണ്ണം കൂടുന്നു, അതീവ ജാഗ്രത വേണമെന്ന് ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് (Covid) വ്യാപനത്തിനിടെ സംസ്ഥാനത്ത് എലിപ്പനി (Leptospirosis) ബാധിതരുടെ എണ്ണവും കൂടുന്നു. എലിപ്പനിക്കെതിരെ അതീവ ജാഗ്രതവേണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് (Veena George) പറഞ്ഞു.

എല്ലാവരും എലിപ്പനിക്കെതിരായ പ്രതിരോധ മരുന്ന് കഴിക്കണമെന്ന് മന്ത്രി നിർദേശിച്ചു. ശരിയായ പ്രതിരോധ മാർഗങ്ങളിലൂടെ എലിപ്പനി രോഗബാധയും അതുമൂലമുള്ള മരണവും ഒഴിവാക്കാൻ സാധിക്കും. മാലിന്യ നിർമാർജനം കാര്യ​ക്ഷമമല്ലാത്തതാണ് രോ​ഗം വ്യാപിക്കുന്നതിന് കാരണം. മഴ ശക്തമായതോടെ പലയിടത്തും മാലിന്യം ചീഞ്ഞളിഞ്ഞു. 

Also Read: വെള്ളത്തിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക, ശ്രദ്ധിച്ചില്ലെങ്കില്‍ എലിപ്പനി ഏറെ അപകടം സൃഷ്ടിച്ചേക്കും

അതേസമയം സംസ്ഥാനത്ത് എലിപ്പനി രോ​ഗ ലക്ഷണങ്ങളോടെ ചികിൽസ തേടിയവ‌രുടെ എണ്ണവും കൂടുകയാണ്. എലിപ്പനിക്ക് ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശി അമ്പിളിയുടെ മരണം ഉൾപ്പെടെ 45 പേർ രോ​ഗം ബാധിച്ച് മരിച്ചു. ഇന്നലെ വരെ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മാത്രം 1795പേരാണ് രോ​ഗ ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. രോ​ഗ ലക്ഷണങ്ങളോടെ മരണം സംഭവിച്ചവരുടെ എണ്ണം 160 ആണ്.

Also Read:  കോവിഡ്‌, കനത്ത മഴ, എലിപ്പനിയ്ക്കെതിരെ ജാഗ്രത വേണം .....

മലിന ജലവുമായി (Contaminated water) സമ്പർക്കം ഉണ്ടായാൽ മൂന്ന് മുതൽ ആറ് ആഴ്ച വരെ കൃത്യമായ അളവിൽ ഡോക്സി സൈക്ലിൻ (Doxycycline) ​ഗുളിക കഴിക്കണം. തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഉൾപ്പെടെ ഇക്കാര്യത്തിൽ കൃത്യമായ നിർദേശം ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News