Life Mission Bribery: ലൈഫ് മിഷൻ കേസിൽ സിഎം രവീന്ദ്രനെ ഇഡി ഇന്ന് ചോദ്യം ചെയ്‌തേക്കും

Life Mission Bribery Case: രാവിലെ പത്തരയ്ക്ക് കൊച്ചിയിലെ ഓഫീസിൽ എത്താനാണ് നിർദേശം. കഴിഞ്ഞയാഴ്‌ച സിഎം രവീന്ദ്രനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ പറഞ്ഞെങ്കിലും അദ്ദേഹം  ഒഴിഞ്ഞുമാറിയിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Mar 7, 2023, 08:59 AM IST
  • ലൈഫ് മിഷൻ കേസിൽ സിഎം രവീന്ദ്രനെ ഇഡി ഇന്ന് ചോദ്യം ചെയ്‌തേക്കും
  • രാവിലെ പത്തരയ്ക്ക് കൊച്ചിയിലെ ഓഫീസിൽ എത്താനാണ് നിർദേശം
Life Mission Bribery: ലൈഫ് മിഷൻ കേസിൽ സിഎം രവീന്ദ്രനെ ഇഡി ഇന്ന് ചോദ്യം ചെയ്‌തേക്കും

Life Mission Bribery: ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്തേക്കുമെന്ന് സൂചന. രാവിലെ പത്തരയ്ക്ക് കൊച്ചിയിലെ ഓഫീസിൽ എത്താനാണ് നിർദേശം. കഴിഞ്ഞയാഴ്‌ച സിഎം രവീന്ദ്രനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ പറഞ്ഞെങ്കിലും അദ്ദേഹം  ഒഴിഞ്ഞുമാറിയിരുന്നു. 

Also Read: Attukal Pongala 2023 Live Updates: ഇന്ന് ആറ്റുകാൽ പൊങ്കാല; ഭക്തിസാന്ദ്രമായി അനന്തപുരി 

ശിവശങ്കറിനെ കൂടാതെ രവീന്ദ്രന് എന്താണ് ലൈഫ് മിഷന്‍ കേസില്‍ ബന്ധം എന്നതാണ് ഇഡിയുടെ അന്വേഷണം.   വിഷയത്തിൽ രവീന്ദ്രന്റെ പങ്ക് വെളിവാക്കുന്ന നിരവധി വാട്‍സ്ആപ്പ് ചാറ്റുകൾ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ രവീന്ദ്രന് ഇന്നത്തെ ചോദ്യം ചെയ്യൽ അത്ര എളുപ്പമാകില്ല. നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ തവണ രവീന്ദ്രൻ ചോദ്യം ചെയ്യലിൽ നിന്നും മാറി നിന്നത്.  

ബ്രഹ്‌മപുരത്തെ തീ അണച്ചു; പുക ശമിപ്പിക്കാൻ വ്യോമസേന ഹെലികോപ്ട‍ർ ഇന്നെത്തും 

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണച്ചു. പുക ശമിപ്പിക്കുന്നതിനായി വ്യോമസേനയുടെ ഹെലികോപ്ടറുകള്‍ ഇന്നെത്തും.  30 ഫയർ യൂണിറ്റുകളും, 125 അഗ്നി രക്ഷാ സേനാംഗങ്ങളും ചേർന്ന് അഞ്ച് ദിവസം നീണ്ടു നിന്ന ദൗത്യത്തിനൊടുവിലാണ് തീ അണച്ചത്. മാലിന്യത്തിന്‍റെ അടിയില്‍ നിന്നും പുക ഉയരുന്ന സാഹചര്യത്തില്‍ ഇത് ശമിപ്പിക്കുന്നതിനായുള്ള ശ്രമം നാളെയും തുടരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 

Also Read: Viral Video: വലയിൽ കുടുങ്ങിയ രാജവെമ്പാലയ്ക്ക് ദാഹജലം നൽകുന്ന യുവാവ്..! വീഡിയോ വൈറൽ

ഇന്നും നേവിയുടേയും എയര്‍ഫോഴ്സിന്‍റേയും സേവനം തുടരും.  പുകയെ തുടര്‍ന്നുള്ള ആരോഗ്യപരമായ മുന്‍കരുതലിന്റെ ഭാഗമായി  കൊച്ചിയിലെ സ്കൂളുകള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും അങ്കണവാടികള്‍, കിന്റര്‍ഗാര്‍ട്ടണ്‍, ഡേ കെയര്‍ സെന്ററുകള്‍ എന്നിവയ്ക്കുമാണ് അവധി.  കൊച്ചി കോര്‍പ്പറേഷനു പുറമെ വടവുകോട് - പുത്തന്‍കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് ഗ്രാമപഞ്ചായത്തുകളിലും,തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് മുനിസിപ്പാലിറ്റികളിലേയും സ്കൂളുകള്‍ക്കാണ് അവധി ബാധകമായിരിക്കുന്നത്.  എന്നാൽ പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല.  കൂടതെ വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് നാളെ ഡിവിഷൻ ബ‌‍ഞ്ച് പരിഗണിക്കും.  ഇതിനിടയിൽ ബ്രഹ്മപുരത്തെ സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുന്നതുവരെ ജൈവമാലിന്യ സംസ്‌കരണത്തിന് അമ്പലമേട്ടില്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News