Thiruvananthapuram : കോട്ടയം എംഎൽഎയും മുൻ ആഭ്യന്തര മന്ത്രിയുമായിരുന്നു തിരുവഞ്ചൂർ രാധകൃഷ്ണനും (Thiruvanchoor Radhakrishan) കുടുംബത്തിനുമെതിരെ വധ ഭീഷിണി. തിരുവനന്തുപുരത്തെ എംഎൽഎ ഹോസ്റ്റലിന്റെ വിലാസത്തിലാണ് കത്ത് വന്നിരിക്കുന്നത്.
പത്ത് ദിവസത്തിനകം രാജ്യം വിട്ടില്ലെങ്കിൽ ഭാര്യയും മക്കളെയും ഉൾപ്പെടെ തിരുവഞ്ചൂരിനെ കുടുംബത്തോടെ വധിക്കുമെന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്. കോഴിക്കോട് നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ALSO READ : Kerala DGP : അനിൽ കാന്ത് ഐപിഎസിനെ പുതിയ സംസ്ഥാന പൊലീസ് മേധാവിയായി തെരഞ്ഞെടുത്തു
ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിട്ടുണ്ട്. ടിപി കേസിലെ പ്രതികളാണ് തിരവഞ്ചൂരിനെതിരെ വധ ഭീഷണി ഉന്നയ്ച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു.
തിരുവഞ്ചൂർ ആഭ്യന്തര മന്ത്രിയായിരിക്കെയാണ് ടിപി കേസിലെ പ്രതികൾ അറസ്റ്റിലാകുന്നത്. അതെ തുടർന്ന് പ്രതികൾ വിരോധമുണ്ടാകുമെന്ന് വി.ഡി സതീശൻ പറഞ്ഞു. തിരുവഞ്ചൂരിന് ആവശ്യമായ സുരക്ഷ ഒരുക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. സംഭവത്തിൽ അടിയന്തരമായി അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...