Kerala Assembly Election 2021 Live : എൽ.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി

വീട്ടമ്മാമാർക്ക് പെൻഷൻ എല്ലാ ക്ഷേമ  പെൻഷനുകളും ഉയർത്തും, 40 ലക്ഷം തൊഴിലുകള്‍ ലഭ്യമാക്കും

Written by - Zee Malayalam News Desk | Last Updated : Mar 19, 2021, 05:05 PM IST
Live Blog

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകളുടെ  സമർപ്പണത്തിനുള്ള (Nomination) സമയം ഇന്നത്തോടെ അവസാനിക്കും.  ഇന്ന് 3 മണിവരെയാണ് സ്ഥാനാർത്ഥികൾക്ക് പത്രിക നൽകാനുള്ള സമയമുള്ളത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഇന്ന് മഞ്ചേശ്വരത്ത് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. കെ സുരേന്ദ്രൻ ഇന്നലെ മുതൽ മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ചിരുന്നു.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചെറിയ വ്യത്യാസത്തിൽ നഷ്ടപെട്ട മഞ്ചേശ്വരം മണ്ഡലം പിടിച്ചെടുക്കാനാണ് കെ സുരേന്ദ്രൻ ശ്രമിക്കുന്നത്. നാളെ മുതൽ നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തും.  വിവിധ മണ്ഡലങ്ങളിലായി ഇന്നലെവരെ 750 പേരാണ് പത്രിക സമർപ്പിച്ചത് എന്നാണ് റിപ്പോർട്ട്. സ്ഥാനാർത്ഥികൾക്ക് പട്ടിക പിൻവലിക്കാനുള്ള സമയം തിങ്കളാഴ്ച വരെയാണ്.  

19 March, 2021

  • 17:00 PM

    റബ്ബറിന്റെ തറവില 250 രൂപയ്ക്കും. തീരദേശ വികസനത്തിന് 5000 കോടിയുടെ പാക്കേജ് 
    ദാരിദ്ര്യ നിർമാർജനത്തിന് 1 മുതൽ 15 ലക്ഷം രൂപ വരെ വായ്‌പ

  • 17:00 PM

    ഒരു വര്ഷം കൊണ്ട് ഒന്നര ലക്ഷം  പുതിയ വീടുകൾ ഉറപ്പാക്കുന്നു. വീട്ടമ്മമാർക്ക് പെൻഷൻ 

     

  • 17:00 PM

    രണ്ട് ഭാഗങ്ങളായി  ആണ് എൽഡിഎഫ് പ്രകടന പത്രിക ഇറക്കിയിരിക്കുന്നത്. അഭ്യസ്ത വിദ്യർക്ക് തൊഴിൽ അവസരം സൃഷ്ട്ടിക്കുകയെന്നതിലാണ് പ്രകടന പത്രിക പ്രധാനമായും ലക്‌ഷ്യം വെച്ചിരിക്കുന്നത്. 40 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ക്ഷേമ പെൻഷൻ 2500 രൂപയായി ഉയർത്തുമെന്നും എൽഡിഎഫ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

  • 16:45 PM

    എൽ.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കുന്നു

  • 16:15 PM

    ഏറ്റുമാനൂരിൽ രണ്ട് എൻഡിഎ സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ബിജെപി സ്ഥാനാർഥിയും ബിഡിജെഎസ് സ്ഥാനാർഥിയുമാണ് എൻഡിഎയിൽ നിന്ന് ഏറ്റുമാനൂരിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ബിജെപിയിൽ നിന്ന് എൻ ഹരികുമാറും ബിഡിജെഎസിൽ നിന്ന് ടിഎൻ ശ്രീനിവാസനുമാണ്. എൻഡിഎ ബിഡിജെഎസിനായി അനുവദിച്ച സീറ്റായിരുന്നു ഏറ്റുമാനൂർ. 

  • 15:30 PM

    കോലീബി ആരോപണം നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തെ വളരെ വില കുറഞ്ഞ തന്ത്രം മാത്രമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് ചർച്ചയാക്കാനും ആരോപിക്കാനും മറ്റ് വിഷയങ്ങൾ കിട്ടാത്തത് കൊണ്ടാണ് വീണ്ടും ഇത്തരം തന്ത്രങ്ങളുമായി എത്തുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. അത് മാത്രമല്ല ഈ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയമാക്കാൻ യുഡിഎഫ് ആലോചിക്കുന്നു കൂടി ഇല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കൂട്ടിച്ചേർത്തു 

  • 14:00 PM

     പിജെ ജോസഫും  മോൻ ജോസഫും എംഎൽഎ സ്ഥാനം രാജി വെച്ചു. കേരള കോൺഗ്രസ് എംഎൽഎമാരായിരുന്നു ഇരുവരും. കൂറ് മാറ്റ നിരോധന നിയമം പ്രകാരം പ്രശ്ങ്ങൾ വരാതിരിക്കാനാണ് ഇരുവരും എംഎൽഎ സ്ഥാനം രാജിവെച്ചത്. ഇരുവരും കേരള കോൺഗ്രസ് മാണി ഗ്രുപ്പിൽ നിന്ന് മത്സരിച്ചാണ് 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ചത്. എന്നാൽ പാർട്ടിയുടെ ചിഹ്നത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

  • 13:00 PM

    കോൺഗ്രസിൽ ഇത് തലമുറ മാറ്റത്തിന്റെ സമയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോൺഗ്രസിന്റെ പട്ടിക വൈകാൻ കാരണം സ്ഥാനാർഥി പട്ടികയിൽ 55 ശതമാനവും പുതുമുഖങ്ങളെയും യുവാക്കളെയും ഉൾപ്പെടുത്താൻ ശ്രമിച്ചത് കൊണ്ടാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മാത്രമല്ല ഈ മാറ്റം തെരഞ്ഞെടുപ്പിലും വൻ തോതിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

     

  • 12:30 PM

    ബിജെപി സ്ഥാനാർത്ഥിയായ മെട്രോമാൻ ഇ ശ്രീധരനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. പാലക്കാട് നിന്നാണ് ഇ ശ്രീധരൻ നിയമസഭാ തെരഞ്ഞെടുപ്പിന് മത്സരിക്കുന്നത്. ബിജെപിയിൽ എത്തിയാൽ ഏത് വിദഗ്ദ്ധനും എന്തും വിളിച്ച് പറയാൻ കഴിയുമെന്ന അവസ്ഥയിലാകുമെന്നും. എഞ്ചിനീയറിംങ് വിദഗ്ദ്ധനായ ഇ ശ്രീധരനും ഇപ്പോൾ ഈ അവസ്ഥയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹം ഇപ്പോൾ നടത്തുന്നതെല്ലാം ജല്പനങ്ങൾ മാത്രമാണെന്നും  മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Trending News