Local Body Election 2020: മന്ത്രി AC Moideen വോട്ട് ചെയ്തത് 7 മണിക്ക് ശേഷമെന്ന് വരണാധികാരി.
തെക്കുംകര ഗ്രാമപഞ്ചായത്തിലെ വരണാധികാരി വടക്കാഞ്ചേരി സബ് രജിസ്ട്രാര്‍ പി എം അക്ബര്‍, ജില്ലാ കലക്ടര്‍ എസ് ഷാനവാസിനെ ഇക്കാര്യം അറിയിച്ചു. വോട്ടിംഗ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ടിംഗ് സ്റ്റാര്‍ട്ട് ടൈമിന്‍റെ പ്രിന്റൗട്ട് കലക്ടര്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് (Election Commission) കൈമാറി.
മന്ത്രിയുടെ ബൂത്തായ തെക്കുംകര ഗ്രാമപഞ്ചായത്തിലെ പനങ്ങാട്ടുകര എം.എന്‍.ഡി സ്കൂളിലെ ഒന്നാം ബൂത്തില്‍ ഇലക്‌ട്രോണിക്ക് വോട്ടിംഗ് യന്ത്രത്തില്‍ ആദ്യ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത് വോട്ടെടുപ്പു ദിവസമായ ഡിസംബര്‍ 10ന് രാവിലെ 7 മണി 11 മിനിറ്റ് 12 സെക്കന്‍റിലാണ്.
ബൂത്തില്‍ ആദ്യം വോട്ട് ചെയ്തത് Minister AC Moideen ആയിരുന്നു. പോളിഗ് സമയം ആരംഭിക്കുന്നതിന് മുന്‍പേതന്നെ അദ്ദേഹം ബൂത്തിലെത്തി സ്ഥാനം പിടിച്ചിരുന്നു. പോളിംഗ് ആരംഭിച്ചയുടനെ അദ്ദേഹം വോട്ടു രേഖപ്പെടുത്തി. ഇതോടെ വോട്ടിംഗ് സമയം ആരംഭിക്കുന്നതിന് മുന്‍പ് മന്ത്രി മൊയ്തീൻ വോട്ട് രേഖപ്പെടുത്തിയതായി കോണ്‍ഗ്രസ് ആരോപിച്ചു.
വോട്ടെടുപ്പ് ഔദ്യോഗികമായി 7 മണിക്ക് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ മന്ത്രി 6.56ന് വോട്ട് രേഖപ്പെടുത്തിയെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം. വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കരയാണ് മന്ത്രിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
Also read: Local Body Election: അതിരാവിലെ വോട്ട് ചെയ്യാനെത്തിയ മന്ത്രി AC Moideen വിവാദത്തിൽ
താൻ വരി നിന്നാണ് വോട്ട് ചെയ്തതെന്നും വോട്ടിംഗ് ആരംഭിക്കുന്നതായി അറിയച്ചതിന് ശേഷമാണ് താന്‍ അകത്ത് കയറി വോട്ട് ചെയ്തതെന്നും മന്ത്രി പ്രതികരിച്ചിരുന്നു.
കൂടുതൽ വാർത്തകൾക്കായി Download ചെയ്യൂ... ZeeHindustanAPP
Android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy