Rahul Gandhi: പത്രികാ സമര്‍പ്പണത്തിന് ഇനി മൂന്ന് ദിവസം; രാഹുല്‍ ഗാന്ധി നാളെ വയനാട്ടിൽ എത്തും

Rahul Gandhi to visit Wayanad: രാഹുൽ ഗാന്ധിയ്ക്ക് രാജ്യം കണ്ട ഏറ്റവും വലിയ സ്വീകരണം നൽകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Apr 2, 2024, 10:02 AM IST
  • കൽപ്പറ്റ ടൗണിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ റോഡ്‌ ഷോ നടക്കും.
  • ആനി രാജയാണ് വയനാട്ടിൽ എൽഡിഎഫ് സ്ഥാനാർത്ഥി.
  • നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 4 ആണ്.
Rahul Gandhi: പത്രികാ സമര്‍പ്പണത്തിന് ഇനി മൂന്ന് ദിവസം; രാഹുല്‍ ഗാന്ധി നാളെ വയനാട്ടിൽ എത്തും

കൽപ്പറ്റ: ലോക്സഭ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനായി രാഹുൽ ഗാന്ധി എംപി നാളെ വയനാട്ടിലെത്തും. രാഹുലിന് രാജ്യം കണ്ട ഏറ്റവും വലിയ സ്വീകരണമാണ് വയനാട് പാർലമെന്റ് മണ്ഡലം നൽകുക എന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. കൽപ്പറ്റ ടൗണിൽ നിന്നും റോഡ്‌ ഷോ ആയി ആകും അദ്ദേഹം പത്രികാ സമർപ്പണത്തിനെത്തുക. 

ലോക്സഭ തിരഞ്ഞെടുപ്പിലെ പത്രികാ സമർപ്പണത്തിന് മുന്നോടിയായി കൽപ്പറ്റ ടൗണിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ റോഡ്‌ ഷോ നടക്കും. മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, ഏറനാട്, വണ്ടൂർ നിലമ്പൂർ, തിരുവമ്പാടി എന്നീ ഏഴ് നിയോജക മണ്ഡലങ്ങളിലെ ആയിരക്കണക്കിന് പ്രവർത്തകരാണ് റോഡ്‌ ഷോയിൽ അണിനിരക്കുക. കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, അബ്ബാസലി ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ള നേതാക്കൾ റോഡ്‌ ഷോയുടെ ഭാഗമാവും. 

ALSO READ: ആറ്റിങ്ങലിൽ വ്യാപാരസ്ഥാപനത്തിന്റെ സംഭരണശാലയിൽ തീപിടുത്തം; ആളപായമില്ല

മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ തലക്കൽ ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന രാഹുൽ ഗാന്ധി റോഡ് മാർഗം കൽപ്പറ്റയിലെത്തും. സുൽത്താൻ ബത്തേരി, മാനന്തവാടി എന്നീ നിയോജക മണ്ഡലങ്ങളിലെ പ്രവർത്തകർ എം പി ഓഫീസ് പരിസരത്ത് നിന്നും പ്രകടനമായെത്തി റോഡ്‌ ഷോയുടെ ഭാഗമാകും. തുടർന്ന് സിവിൽ സ്റ്റേഷൻ പരിസരത്ത് റോഡ് ഷോ അവസാനിപ്പിച്ച ശേഷമായിരിക്കും വരണാധികാരി കൂടിയായ ജില്ലാ കലക്ടർ രേണുരാജിന് രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിക്കുക. കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കുമുള്ള മാസ് ക്യാമ്പയിന്റെ തുടക്കമായിരിക്കും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ നടക്കുന്ന റോഡ്‌ ഷോയെന്ന് നേതാക്കൾ പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് രാഹുൽ ഗാന്ധി വയനാട്ടിലെത്തുന്നത്. ആനി രാജയാണ് വയനാട്ടിൽ എൽഡിഎഫ് സ്ഥാനാർത്ഥി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് എൻഡിഎയ്ക്ക് വേണ്ടി കളത്തിലിറങ്ങുക. അതേസമയം, ലോക്‌സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ ഇനി 3 ദിവസങ്ങൾ മാത്രമാണുള്ളത്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 4 ആണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News