പ്രവാസികളുടെ പ്രശ്നപരിഹാരത്തിന് ലോക കേരളസഭ ജനുവരിയില്‍

പ്രവാസികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് 2018 ജനുവരിയില്‍ തിരുവനന്തപുത്ത് ലോക കേരള സഭ ചേരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  പ്രവാസി പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനുളള വേദിയായ ലോക കേരള സഭയില്‍ പ്രവാസി സംഘടനകള്‍ക്ക് പ്രാതിനിധ്യമുണ്ടായിരിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. 

Last Updated : Oct 14, 2017, 04:13 PM IST
പ്രവാസികളുടെ പ്രശ്നപരിഹാരത്തിന് ലോക കേരളസഭ ജനുവരിയില്‍

തിരുവനന്തപുരം: പ്രവാസികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് 2018 ജനുവരിയില്‍ തിരുവനന്തപുത്ത് ലോക കേരള സഭ ചേരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  പ്രവാസി പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനുളള വേദിയായ ലോക കേരള സഭയില്‍ പ്രവാസി സംഘടനകള്‍ക്ക് പ്രാതിനിധ്യമുണ്ടായിരിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. 

പ്രവാസികളുടെ സ്ഥിതിവിവരക്കണക്ക് ശേഖരിക്കുന്നതിനുളള പ്രവര്‍ത്തനം പുരോഗമിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു. എല്ലാ പ്രവാസികളുടെയും വിവരങ്ങളും റജിസ്റ്റര്‍ ചെയ്യുന്നതിന് സഹായിക്കുന്ന സോഫ്റ്റ്വെയര്‍ വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

വിദേശത്ത് ജോലിക്ക് പോകുന്നവര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്നതായി നോര്‍ക്ക റൂട്സ് ആവിഷ്ക്കരിച്ച പരിപാടി ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

Trending News