കാഹളം മുഴക്കി പത്തനംതിട്ട!! തീപ്പൊരി പോരാട്ടം ഉറപ്പ്...

ലോക്സഭാ തിരഞ്ഞെടുപ്പിന് വെറും മാസങ്ങള്‍ അവശേഷിക്കേ കേരളത്തിന്‍റെ ശ്രദ്ധാകേന്ദ്രമയി മാറുകയാണ് പത്തനംതിട്ട.. 

Last Updated : Mar 6, 2019, 06:57 PM IST
കാഹളം മുഴക്കി പത്തനംതിട്ട!! തീപ്പൊരി പോരാട്ടം ഉറപ്പ്...

പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പിന് വെറും മാസങ്ങള്‍ അവശേഷിക്കേ കേരളത്തിന്‍റെ ശ്രദ്ധാകേന്ദ്രമയി മാറുകയാണ് പത്തനംതിട്ട.. 

സംസ്ഥാനത്തെ വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ  ഇതുവരെയുള്ള നീക്കങ്ങള്‍ നിരീക്ഷിച്ചാല്‍ ഇക്കുറി പത്തനംതിട്ടയില്‍ തീപ്പൊരി പോരാട്ടം ഉറപ്പ്!!

ജാതിവോട്ടുകള്‍ മുന്‍ നിര്‍ത്തി എല്‍ഡിഎഫ് വീണ ജോര്‍ജ്ജിനെ സ്ഥാനാര്‍ഥിയക്കിയപ്പോള്‍ കോണ്‍ഗ്രസ് ഇപ്പോഴും ആലോചനയിലാണ്. പിജെ കുര്യന്‍റെയടക്കം പല പേരുകള്‍ പുറത്തു വരുന്നുണ്ട് എങ്കിലും പത്തനംതിട്ടയില്‍ ആരാണ് കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയെന്ന് ഇതുവരെ തീര്‍ച്ചയില്ല. 

അതേസമയം, പത്തനംതിട്ടയില്‍ താമര വിരിയിക്കാന്‍ കരുക്കള്‍ നീക്കുകയാണ് ബിജെപി. പത്തനംതിട്ടയില്‍ ബിജെപി പരിഗണിക്കുന്ന പ്രധാന വ്യക്തി കെ സുരേന്ദ്രനാണ്. കെ. .സുരേന്ദ്രന്‍റെ തണലില്‍ പത്തനംതിട്ടയില്‍ താമര വിരിയിക്കാനുള്ള പൂര്‍ണ്ണ തയ്യാറെടുപ്പിലാണ് ബിജെപി. തിരുവനന്തപുരം കഴിഞ്ഞാല്‍ പാര്‍ട്ടിക്ക് ജയസാദ്ധ്യതയേറെയുള്ള മണ്ഡലമാണിതെന്ന വിലയിരുത്തലിലാണ് പാര്‍ട്ടിയിലെ ജനകീയ മുഖമായ കെ. സുരേന്ദ്രനെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗം മുന്‍കൈ എടുക്കുന്നത്. 

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ആഴ്ചകളോളം ജയില്‍വാസം വരെ അനുഭവിച്ച്‌ സുരേന്ദ്രനാണ് ജനങ്ങളുടെ ഇടയില്‍ കൂടുതല്‍ സ്വീകാര്യത എന്നത് പരിഗണിച്ചാണ് ഇക്കാര്യത്തില്‍ സുരേന്ദ്രന് സാധ്യത കല്‍പിക്കുന്നത്‌. തിരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ട് അണികളെ തയ്യാറാക്കുന്നതിനും അവരില്‍ ആവേശം നിറയ്ക്കുന്നതിനുമായി ബി.ജെ.പി നടത്തുന്ന പരിവര്‍ത്തന്‍യാത്രയുടെ തെക്കന്‍മേഖല ജാഥ നയിക്കാന്‍ കെ.സുരേന്ദ്രനെയാണ് പാര്‍ട്ടി നിയോഗിച്ചിരിക്കുന്നത്. 
സംസ്ഥാനത്തെ മുഖ്യ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രമുഖ സ്ഥാനാര്‍ഥികളെ രംഗത്തിറക്കുമ്പോള്‍ ഒരു അപ്രതീക്ഷിത പോരാളികൂടി പത്തനംതിട്ടയിലേയ്ക്കെത്തി.. കേരള രാഷ്ട്രീയത്തിലെ ഗര്‍ജ്ജിക്കുന്ന സിംഹം പി സി ജോര്‍ജ്!! സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും പി സി ജോര്‍ജ്ജിന്‍റെ ജനപക്ഷം പാര്‍ട്ടി മത്സരിക്കും. 

ജനപക്ഷം പാര്‍ട്ടി  ചെയര്‍മാന്‍ പിസി ജോര്‍ജ് എംഎല്‍എ പത്തനംതിട്ടയില്‍ മത്സരിക്കും. കോട്ടയത്ത് ചേര്‍ന്ന ജനപക്ഷം എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് എല്ലാ മണ്ഡലത്തിലും മത്സരത്തിനിറങ്ങാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസുമായി സഹകരിക്കുന്നതിന് പി.സി. ജോര്‍ജ് നല്‍കിയ കത്തിന് ഒരു മറുപടിപോലും ലഭിക്കാത്ത സാഹചര്യത്തിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് പിസി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

യുഡിഎഫിന്‍റെ ശക്തമായ അടിത്തറയുള്ള ജില്ലയാണ് പത്തനംതിട്ട. അതേസമയം, ശബരിമല വിഷയം ഏറ്റവും ശക്തമായ രീതിയില്‍ ബാധിച്ചതും, ഒപ്പം ഹൈന്ദവ വോട്ടുകള്‍ എകീകരിക്കാനുള്ള ശ്രമത്തില്‍ ബിജെപി ഏതാണ്ട് വിജയിച്ച ജില്ലയുമാണ്‌ പത്തനംതിട്ട. എന്നാല്‍ പത്തനംതിട്ടയിലൂടെ തന്‍റെ ലോക്സഭയിലേയ്ക്കുള്ള അരങ്ങേറ്റത്തിന് ചരട് വലിക്കുന്ന പി സി ജോര്‍ജ്ജിന്‍റെ നീക്ക൦ വിജയം സമ്മാനിക്കുമോ? പത്തനംതിട്ടയില്‍ കിരീടം നേടുന്നത് ആര്/ കാത്തിരുന്ന് കാണാം.... 

 

 

Trending News