തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര MLAയുമായ പി ടി തോമസിന്‍റെ (P T Thomas) നിര്യാണത്തില്‍ അനുശോചിച്ച് രാഹുല്‍ ഗാന്ധി (Rahul Gandhi).
വേദനിപ്പിക്കുന്ന വിയോഗമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. അദ്ദേഹത്തിന്‍റെ വിയോഗത്തിലൂടെ അടുത്ത സുഹൃത്തിനെയാണ് തനിക്ക് നഷ്ടമായത്. പി ടി തോമസിന്‍റെ (PT Thomas) വേര്‍പാട് വ്യക്തിപരമായും സംഘടനാപരമായും അത്യന്തം ദുഖമുണ്ടാക്കുന്നതാണ്. വിവിധ വിഭാഗം ജനങ്ങളെ ഒന്നിപ്പിക്കാൻ പിടി തോമസിന് കഴിഞ്ഞിരുന്നു. കോൺഗ്രസ് നിലപാടുകളുമായി ഏറ്റവും അടുത്ത നേതാവായിരുന്നു അദ്ദേഹം, രാഹുല്‍ ഗാന്ധി ഓര്‍മ്മിച്ചു.
പി.ടിയോടുള്ള ആദരസൂചകമായി വയനാട്ടിലെ തന്‍റെ മുന്‍കൂട്ടി നിശ്ചയിച്ച എല്ലാ പരിപാടികളും റദ്ദാക്കി രാഹുൽ ഗാന്ധി കൊച്ചിയിലേക്ക് തിരിച്ചു.
ദീർഘകാലമായി അർബുദരോഗബാധിതനായിരുന്ന പി ടി തോമസ് ഇന്ന് രാവിലെ പത്തുമണിയോടെ തമിഴ്‌നാട്ടിലെ വെല്ലൂർ ആശുപത്രിയിൽ വെച്ചാണ് അന്തരിച്ചത്.
Also Read: Big Breaking | പിടി തോമസ് എംഎൽഎ അന്തരിച്ചു
ഒരു കർഷക കുടുംബത്തിൽ ജനിച്ച് കോൺഗ്രസ് പാർട്ടിയുടെ നേതൃനിരയിലേക്ക് ഉയർന്നു വന്ന പിടി തോമസ് തന്‍റെ ഉറച്ച നിലപാടുകള്‍ കൊണ്ട് എന്നും കോൺഗ്രസിലെ ഒറ്റയാനായിരുന്നു. താഴെത്തട്ടിലെ പ്രവർത്തകരുമായും സാധാരണക്കാരുമായും അടുത്ത ബന്ധം പിടി പുലർത്തിയിരുന്ന അദ്ദേഹം ഒരു ഉറച്ച കോണ്‍ഗ്രസ് നേതാവായിരുന്നു.
Also Read: PT Thomas : പിടി തോമസിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രിയും നേതാക്കളും
ഏത് നേരത്തും അണികളുടെ ഏത് ആവശ്യത്തിനും സമീപിക്കാൻ സാധിക്കുന്ന പ്രിയങ്കരനായ നേതാവ്, ഇതായിരുന്നു ജനങ്ങള്‍ക്ക് പിടി തോമസ്...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...