സാലറി കട്ടിന് സ്റ്റേയില്ല; ഓർഡിനൻസ് നിയമാനുസൃതമെന്ന് ഹൈക്കോടതി

ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച ഹൈക്കോടതി പ്രത്യേക സാഹചര്യത്തില്‍ ഇത്തരം നടപടികള്‍ വേണ്ടിവന്നേക്കാമെന്നും ശമ്പളം പിടിക്കുകയല്ല മാറ്റിവയ്ക്കുകയാണ് ചെയ്യുന്നതെന്നും വ്യക്തമാക്കി.   

Last Updated : May 5, 2020, 06:30 PM IST
സാലറി കട്ടിന് സ്റ്റേയില്ല; ഓർഡിനൻസ് നിയമാനുസൃതമെന്ന് ഹൈക്കോടതി

കൊച്ചി:  സർക്കാർ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും ആറുദിവസത്തെ ശമ്പളം   വീതം അഞ്ചു മാസം പിടിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് സ്റ്റേ വേണമെന്നുള്ള ആവശ്യം തള്ളി ഹൈക്കോടതി രംഗത്ത്. 

ഓര്‍ഡിനന്‍സ് നിയമാനുസൃതമാണെന്നും സർക്കാരിന് അതിന് അധികാരമുണ്ടെന്നും സർക്കാരിന്റെ അധികാരത്തിൽ ഇടപ്പെടുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.  ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച ഹൈക്കോടതി പ്രത്യേക സാഹചര്യത്തില്‍ ഇത്തരം നടപടികള്‍ വേണ്ടിവന്നേക്കാമെന്നും ശമ്പളം പിടിക്കുകയല്ല മാറ്റിവയ്ക്കുകയാണ് ചെയ്യുന്നതെന്നും വ്യക്തമാക്കി. 

Also read: സംസ്ഥാനത്ത് ഇന്ന് 3 പേർക്ക് കോറോണ സ്ഥിരീകരിച്ചു 

ഓര്‍ഡിനന്‍സ് നിയമാനുസൃതമല്ലെന്ന് കാണിച്ച് പ്രതിപക്ഷ സംഘടനകളാണ് കോടതിയെ സമീപിച്ചത്.  എന്നാൽ സാമ്പത്തിക പ്രതിസന്ധിയായതിനാല്‍ ഇപ്പോള്‍ ശമ്പളം പിടിക്കേണ്ടത് അനിവാര്യമാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ നേരത്തേ കോടതിയില്‍ പറഞ്ഞിരുന്നു. ഇതിനെതിരേ ഉത്തരവുണ്ടായാല്‍ സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി.  

കൂടാതെ ആരോഗ്യ പ്രവർത്തനങ്ങൾക്ക് മാത്രമായിരിക്കും ജീവനക്കാരിൽ നിന്നും പിടിച്ചെടുക്കുന്ന പണം ഉപയോഗിക്കുകയെന്നുളള സർക്കാർ നിലപാട് എജി കോടതിയെ അറിയിച്ചു.  ജൂൺ രണ്ടാംവാരം കേസ് വീണ്ടും പരിഗണിക്കും.  

Trending News