തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് അറിയിച്ചിരിക്കുന്നത്.
Also Read: കോഴിക്കോട് കക്കോടിയിൽ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്
പുതിയ ന്യൂനമർദം വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടതായി അറിയിച്ച കേന്ദ്ര കാലാവസ്ഥാ വകുപ്പ് വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും പശ്ചിമ ബംഗാൾ-വടക്കൻ ഒഡിഷ തീരത്തിനും മുകളിലായി ന്യൂന മർദ്ദം സ്ഥിതി ചെയ്യുന്നതായും അറിയിച്ചിട്ടുണ്ട്. ഇന്ന് മുതൽ 20 വരെ എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിൽ നേരിയതോതിലും മിതമായ തോതിലും മഴ സാധ്യത പ്രവചിച്ചിട്ടുണ്ട്. അതേസമയം കേരള കർണാടക തീരത്തും ലക്ഷദ്വീപിലും മത്സ്യബന്ധനത്തിന് തടസമില്ല.
Also Read: Chaturgrahi Yoga: ചിങ്ങ രാശിയിൽ ചതുർഗ്രഹി യോഗം; ഈ രാശിക്കാർക്ക് കോടീശ്വര യോഗം!
ഒരു ജില്ലകളിലും പ്രത്യേക അലർട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ ഹിമാലയൻ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന മൺസൂൺ പാത്തി ഇന്ന് തെക്ക് ഭാഗത്തേക്ക് മാറി സാധാരണ സ്ഥാനത്ത് എത്താനാണ് സാധ്യതയെന്നും റിപ്പോർട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...