Road Accident: കോഴിക്കോട് കക്കോടിയിൽ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്

Kozhikode Accident: രാവിലെ തൃശൂര്‍  കണിമംഗലത്തിന് സമീപം പാലക്കൽ പാടത്ത് സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം അൻപതിലധികം പേർക്ക് പരുക്കേറ്റു.

Written by - Zee Malayalam News Desk | Last Updated : Aug 18, 2023, 12:55 PM IST
  • സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 പേർക്ക് പരിക്ക്
  • കോഴിക്കോട് ബാലുശേരി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസാണ് അപകടത്തിൽ പെട്ടത്
  • എതിർ ഭാഗത്തു നിന്നും വരികയായിരുന്ന ടിപ്പർ ബസിലിടിയ്ക്കുകയായിരുന്നു
Road Accident: കോഴിക്കോട് കക്കോടിയിൽ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്

കോഴിക്കോട്: കക്കോടി മുട്ടോളിയിൽ സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 പേർക്ക് പരിക്ക്. കോഴിക്കോട് ബാലുശേരി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസാണ് അപകടത്തിൽ പെട്ടത്. എതിർ ഭാഗത്തു നിന്നും വരികയായിരുന്ന ടിപ്പർ ബസിലിടിയ്ക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ബസ് സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു നിന്നു. ഗുരുതരമായി പരുക്കേറ്റ ലോറി ഡ്രൈവറെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ല.  ഇത് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ വാഹനാപകടമാണ്.

Also Read: ഹോട്ടലിന്റെ സൺഷേഡ് അടർന്നുവീണു; ഒരു ജീവൻ പൊലിഞ്ഞു

രാവിലെ തൃശൂര്‍  കണിമംഗലത്തിന് സമീപം പാലക്കൽ പാടത്ത് സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം അൻപതിലധികം പേർക്ക് പരുക്കേറ്റു. ഇവരെ തൃശൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യാത്രക്കാരില്‍ ചിലരുടെ നില ഗുരുതരമാണ്. സ്കൂൾ, കോളജ് വിദ്യാർഥികളും രാവിലെ ജോലി ആവശ്യങ്ങൾക്കായി പോകുന്നവരുമായിരുന്നു ബസിലുണ്ടായിരുന്ന യാത്രക്കാരിൽ ഭൂരിഭാഗവും. കണിമംഗലത്ത് നിന്നും തൃശൂരിലേക്ക് പോകുകയായിരുന്ന ക്രൈസ്റ്റ് ബസാണ് മറിഞ്ഞത്. ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നെന്നാണ് നാട്ടുകാര്‍ പറഞ്ഞത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News