Maharaja's Mark List Controversy : മാർക്ക് ലിസ്റ്റ് വിവാദത്തിൽ ആർഷോയുടെ പരാതിയിൽ പോലീസ് എഫ്ഐആർ; അധ്യാപകരും മാധ്യപ്രവർത്തകയും ഉൾപ്പെടെ 5 പേർക്കെതിരെ കേസ്

PM Arsho Mark List Controversy : തന്നെ അപകീർത്തിപ്പെടുത്താൻ നടത്തിയ ഗൂഢാലോചനയാണ് മാർക്ക് ലിസ്റ്റ് വിവാദമെന്നാണ് അർഷോ എറണാകുളം സെൻട്രൽ പോലീസിന് നൽകിയ പരാതി

Written by - Zee Malayalam News Desk | Last Updated : Jun 10, 2023, 09:40 PM IST
  • മാർക്ക് ലിസ്റ്റ് വിവാദം തനിക്കെതിരായ ഗൂഢാലോനയാണെന്നാണ് അർഷോയുടെ പരാതി
  • എറണാകുളം സെൻട്രൽ പോലീസാണ് കേസ് അന്വേഷിക്കുന്നത്
  • കോഴ്സ കോ-ഓർഡിനേറ്ററാണ് ഒന്നാം പ്രതി
  • മാധ്യപ്രവർത്തക കേസിലെ അഞ്ചാം പ്രതി
Maharaja's Mark List Controversy : മാർക്ക് ലിസ്റ്റ് വിവാദത്തിൽ ആർഷോയുടെ പരാതിയിൽ പോലീസ് എഫ്ഐആർ; അധ്യാപകരും മാധ്യപ്രവർത്തകയും ഉൾപ്പെടെ 5 പേർക്കെതിരെ കേസ്

കൊച്ചി : മഹാരാജാസ് കോളജിലെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ നൽകിയിൽ അധ്യാപകരും മാധ്യമപ്രവർത്തകയും ഉൾപ്പെടെ അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു. കേളോജ് പ്രിൻസിപ്പാൾ, കോഴ്സ് കോ-ഓർഡിനേറ്റർ മാധ്യമപ്രവർത്തക ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മാർക്ക് ലിസ്റ്റ് വിവാദം തനിക്കെതിരായ ഗൂഢാലോനയാണെന്നാണ് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പോലീസിന്  നൽകിയ പരാതി.

മഹാരാജാസ് കോളേജിലെ ആർക്കിയോളജി വിഭാഗം കോ-ഓർഡിനേറ്റർ വിനോദ് കുമാറാണ് കേസിലെ ഒന്നാം പ്രതി. പ്രിൻസിപ്പാൾ ഡോ. വി എസ് ജോയ് രണ്ടാം പ്രതി. കെ  എസ് യു സംസ്ഥാന സെക്രട്ടറി അലോഷ്യസ് സേവ്യർ മൂന്നാം പ്രതി. കേളജിലെ വിദ്യാർഥിയായ സി എ ഫൈസലാണ് കേസിലെ നാലാം പ്രതി. അഞ്ചാം പ്രതിയായിട്ടാണ് ഏഷ്യനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖിലാ നന്ദകുമാറിനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ALSO READ : Forgery Case: വ്യാജരേഖ കേസ്; കെ.വിദ്യയുടെ വീട്ടിൽ പോലീസ് പരിശോധന

വ്യാജ സർട്ടിഫിക്കേറ്റ് ഉണ്ടാക്കി എസ് എഫ് ഐ നേതാവായ വിദ്യയുടെ കേസ് റിപ്പോർട്ട് ചെയ്യാൻ പോയ മാധ്യമപ്രവർത്തകയ്ക്കെതിരെ പോലീസ് ഗൂഢാലോചനയ്ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് ഏഷ്യനെറ്റ് തങ്ങളുടെ റിപ്പോർട്ടിലൂടെ അറിയിച്ചു. റിപ്പോർട്ടിങ്ങിനിടെ കെ എസ് യു പ്രവർത്തകർ ഉന്നയിച്ച ആരോപണമാണ് മാധ്യമപ്രവർത്തകയ്ക്കെതിരെ ഗൂഢാലോചന കേസെടുത്തിരിക്കുന്നതെന്ന മാധ്യമ സ്ഥാപനം തങ്ങളുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

എറണാകുളം സെൻട്രൽ പോലീസാണ് ഈ അഞ്ച് പേർക്കെതിരെ ആർഷോയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആർഷോയെ അപകീർത്തിപ്പെടുത്താൻ പ്രതികൾ വ്യാജ മാർക്ക് ലിസ്റ്റ് ഉണ്ടാക്കിയെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ഈ വ്യാജ മാർക്ക് ലിസ്റ്റ് പ്രചരിപ്പിച്ചുയെന്നുമാണ് മറ്റ് പ്രതികൾക്കെതിരെയുള്ള എഫ്ഐആർ. വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചനയടക്കം ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് പോലീസ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരാതിയിൽ കോളേജ് പ്രിൻസിപ്പാളിന് ഇന്ന് പോലീസ് ചോദ്യം ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News