ചെന്നിത്തലയുടെ തൊലിക്കട്ടി സമ്മതിക്കണം‍... ശൈലജ ടീച്ചറിന് പിന്തുണയുമായി താരങ്ങള്‍!

ആരോഗ്യമന്ത്രി കെകെ ശൈലജയ്തിരെ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല നടത്തിയ 'മീഡിയ മാനിയ' പരാമര്‍ശത്തിന് മറുപടിയുമായി ചലച്ചിത്ര പ്രമുഖര്‍.

Last Updated : Mar 13, 2020, 04:52 PM IST
  • സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍, നടന്‍ വിനയ് ഫോര്‍ട്ട്‌, ഉയരെ സംവിധായകൻ മനു അശോകൻ, റിമ കല്ലിങ്കൽ തുടങ്ങിയവരാണ് ആരോഗ്യമന്ത്രിയ്ക്ക് പിന്തുണയറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ചെന്നിത്തലയുടെ തൊലിക്കട്ടി സമ്മതിക്കണം‍... ശൈലജ ടീച്ചറിന് പിന്തുണയുമായി താരങ്ങള്‍!

ആരോഗ്യമന്ത്രി കെകെ ശൈലജയ്തിരെ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല നടത്തിയ 'മീഡിയ മാനിയ' പരാമര്‍ശത്തിന് മറുപടിയുമായി ചലച്ചിത്ര പ്രമുഖര്‍. സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍, നടന്‍ വിനയ് ഫോര്‍ട്ട്‌,  ഉയരെ സംവിധായകൻ മനു അശോകൻ, റിമ കല്ലിങ്കൽ തുടങ്ങിയവരാണ് ആരോഗ്യമന്ത്രിയ്ക്ക് പിന്തുണയറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ഇവർ സംസാരിക്കുമ്പോൾ കേരളം മുഴുവനും ശ്രദ്ധിക്കുകയാണ്‌. അലങ്കാരങ്ങളോ ഏങ്കോണിപ്പുകളോ ഇല്ലാത്ത, കാച്ചിക്കുറുക്കിയെടുത്ത വാചകങ്ങൾ. പറയുന്നത്‌ വസ്തുതകൾ. നിറയുന്നത്‌ കരുതലും ജാഗ്രതയും. ഇടയിലെ അകലം നഷ്ടപ്പെട്ട്‌, ഒന്നായി തീരുന്ന വാക്കും പ്രവർത്തിയും. അവരിലൂടെ സംസാരിക്കുന്നത്‌ അതിജീവനം ശീലമാക്കിമാറ്റിയെടുത്ത ഒരുജനതയാണ്‌. അവർക്കഭിമുഖമായി നിന്ന് മീഡിയാമാനിയാ എന്ന ഉണ്ടയില്ലാ വെടിപൊട്ടിക്കുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കണം. കേരളം മാത്രമല്ല, രാജ്യം മുഴുവനും അവരെ ശ്രദ്‌ധിക്കുന്നത്‌ കാണാം. റ്റീച്ചറെ കാണുകയും കേൾക്കുകയും ചെയ്യുന്നവർ, നിങ്ങളേയും കാണുന്നുണ്ട്‌, കേൾക്കുന്നുണ്ട്‌. അവർ പറയാതെ പറയുന്നുണ്ട്‌, " He mistimes even attention seeking.” -ബി ഉണ്ണികൃഷ്ണന്‍ തന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റില്‍ പറയുന്നു.

ഞങ്ങൾക്കറിയണം സർ... ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഞങ്ങൾക്ക് അറിയണം.
ഈ ഞങ്ങൾ എന്ന് പറയുമ്പോൾ കമ്യൂണിസ്റ്റുകാരെ മാത്രമല്ല, ഈ നാട്ടിലെ ജനങ്ങളെ കൂടെയാണ് ഉദ്ദേശിക്കുന്നത്. അതിനെ media mania എന്ന് വിളിക്കാനുള്ള നിങ്ങളുടെ തൊലിക്കട്ടി സമ്മതിക്കണം. ഒരുപാട് വലിയ ആളുകൾ ഇരുന്ന പദവിയിൽ ആണ് നിങ്ങൾ ഇരിക്കുന്നത്. BE RESPONSIBLE . ഒരു സാമൂഹിക വിപത്തിനെ നേരിടാൻ ഒരു ജനതയും, നിങ്ങൾ ഉൾപ്പെടുന്ന ഒരു സർക്കാരും അഹോരാത്രം പണിയെടുക്കുമ്പോൾ അതിൻറെ നേതൃത്വം രാഷ്ട്രീയപരമായി മറ്റൊരു ആശയത്തിലാണ് എന്നുള്ളതുകൊണ്ട് മാത്രം , ആ ശ്രമങ്ങളെ താറടിച്ചുകാണിക്കാൻ ശ്രമിക്കുന്നത് തികച്ചും അപലപനീയമാണ്. ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്. ടിവി ചാനലിലൂടെ ദിവസവും വന്നു ജനങ്ങൾക്ക് മുമ്പിൽ മുഖം കാണിച്ച് രാഷ്ട്രീയ ഭാവിയെ സംരക്ഷിക്കാൻ ശ്രമിക്കുന്ന ആളല്ല സർ ശൈലജ ടീച്ചർ. നിപ്പ ക്കും , പ്രളയത്തിനും ഉം മുൻപിൽ കുലുങ്ങാതെ ആർജ്ജവത്തോടെ നിന്ന ടീച്ചറെ ഈ cheap political drama യിലൂടെ തളർത്താൻ ആണോ നിങ്ങൾ ശ്രമിക്കുന്നത്, കഷ്ടം... നിങ്ങളുടെ രാഷ്ട്രീയ നാടകം എല്ലാ വേദികളിലും ഇറക്കരുത്. ശൈലജ ടീച്ചർ പറഞ്ഞപോലെ " ജനം കാണുന്നുണ്ട്" -സംവിധായകന്‍ മനു അശോകന്‍ കുറിച്ചു.

പഠിപ്പിച്ചിട്ടില്ല എങ്കിലും ബാക്കിയുള്ളവർ ടീച്ചറേ എന്ന് വിളിക്കുമ്പോൾ വിളിക്കാതെ ഇരിക്കാൻ പറ്റാത്ത ഒരു പൊസിഷൻ ആണ്, ഒരു നാട്ടുനടപ്പ് അഭിസംബോധനയാണ് 'ടീച്ചർ' എന്നത്. പലപ്പോഴും അത് വെറും അലങ്കാരമായി വെറും ഒരു ചടങ്ങായി, ഒരു രീതിയായി വിളിക്കുന്നതിൽ നിന്നും ഉള്ള് തട്ടി ടീച്ചറേ എന്ന് വിളിച്ചു പോകുന്ന ടീച്ചർമാരും മാഷുമാരും ഉണ്ട്. അതിൽ ചിലാരൊന്നും യദാർത്ഥത്തിൽ ടീച്ചർ ആയിരിക്കണം എന്നുമില്ല. അത് അവര് നമ്മൾ പോലും അറിയാതെ നമ്മളെ പലതും പഠിപ്പിക്കുന്ന, മാതൃകയാവുന്നുണ്ട് എന്നത് കൊണ്ട് കൂടിയാണ്. അങ്ങനെ ഒരാൾ, ഫ്രീ പിരീഡിൽ പോലും നമ്മൾ വിളിച്ച് കൊണ്ട് വരാൻ ഇഷ്ട്ടപ്പെടുന്ന ഒരു ടീച്ചർ അതാണ് ശൈലജ ടീച്ചർ... അതുകൊണ്ടൊക്കെ തന്നെയാണ് ടീച്ചർക്ക് വോട്ട് ചെയ്യാൻ വേണ്ടി മാത്രം അടുത്ത ഇലക്ഷന് വെയിറ്റ് ചെയ്യുന്നവർ ഉണ്ടാകുന്നത്... അതിന് കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടാകുന്നത്...- ജെനിത് കാച്ചിലപ്പിള്ളി കുറിച്ചു.

Trending News