തിരുവനന്തപുരം: ഈ മാസം 23(ഫെബ്രുവരി 23) മുതൽ മലയാള സിനിമകൾ തീയേറ്ററിൽ റിലീസ് ചെയ്യില്ലെന്ന് തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. തീയേറ്റർ ഉടമകൾക്ക് ഇഷ്ടമുള്ള പ്രൊജക്ടർ വെക്കാൻ സാധിക്കുന്നില്ല. പുതിയ പ്രൊജക്ടറുകൾ വാങ്ങിക്കാൻ നിർബന്ധിക്കുന്നു. ഏത് പ്രൊജക്റ്റർ ഉപയോഗിക്കണമെന്നത് തീയേറ്റർ ഉടമകളുടെ ഇഷ്ടമാണെന്നും ഫിയോക് വ്യക്തമാക്കി. കൂടാതെ നിർമ്മാതാക്കളുടെ സംഘടന കണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ് ആരംഭിച്ചു ഈ കണ്ടന്റുകൾ എല്ലാം തീയേറ്ററിൽ പ്രദർശിപ്പിക്കണം എന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നച്. ഇത് തീയേറ്ററുടമകൾക്ക് ബാധ്യത വർദ്ധിപ്പിക്കുന്നുവെന്നാണ് തീയേറ്റർ ഉടമകളുടെ വാദം.
ALSO READ: തമിഴകത്തും കൊടുങ്കാറ്റായി കൊടുമൺ പോറ്റി; കളക്ഷനിൽ കുതിച്ച് ഭ്രമയുഗം
നടൻ ഋതുരാജ് സിങ് അന്തരിച്ചു
നടനും ടെലിവിഷൻ ഷോകളിലൂടെ ജനപ്രീതി നേടിയ താരവുമായ നടൻ ഋതുരാജ് സിംഗ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ചൊവ്വാഴ്ച പുലർച്ചെ വീട്ടിൽ വെച്ചാണ് അന്തരിച്ചത്. 59 വയസ്സായിരുന്നു.വയറ് സംബന്ധമായ പ്രശ്നങ്ങളെ തുടർന്നാണ് താരത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഉച്ചക്ക് 12.30 ഓടെയായിരുന്നു അന്ത്യം.
ഋതുരാജ് സിംഗ് ചന്ദ്രാവത് സിസോദിയ എന്നാണ് താരത്തിൻറെ മുഴുവൻ പേര്. അദ്ദേഹത്തിന്.
ഭാര്യയും രണ്ട് മക്കളും അദ്ദേഹത്തിനുണ്ട്. താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് ബോളിവുഡിൽ നിന്ന് പ്രമുഖ നടൻമാരും പോസ്റ്റുകൾ പങ്ക് വെച്ചിട്ടുണ്ട്. ബദ്രിനാഥ്, തുണിവ്, യാരറിയാൻ തുടങ്ങിയ തമിഴ് ചിത്രങ്ങളിൽ ഋതുരാജ് പ്രധാന വേഷങ്ങളിൽ എത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.