ലിതാരയുടെ മരണം പ്രത്യേക സംഘം അന്വേഷിക്കണം: സലിം മടവൂർ

ദേശീയ ബാസ്കറ്റ് ബോൾ താരവും റെയിൽവേ ജീവനക്കാരിയുമായ കെ സി ലിതാരയുടെ മരണം ബിഹാർ പോലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എൽ ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് പരാതി നൽകി. റെയിൽവേ കോച്ച് രവി സിംഗ് മാനസികവും ശാരീരികവുമായി പീഡിപ്പിച്ചതിനാലാണ് ലിതാര ആത്മഹത്യ ചെയ്തതെന്ന് പാറ്റ്ന രാജീവ് നഗർ പോലീസ് 27/4/22 ന് രജിസ്റ്റർ ചെയ്ത 185/22 നമ്പർ എഫ്.ഐ.ആറിൽ പറയുന്നു. 

Written by - Zee Malayalam News Desk | Last Updated : Apr 29, 2022, 10:12 PM IST
  • ആത്മഹത്യാ പ്രേരണക്ക് IPC 306 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
  • കഴിഞ്ഞ വനിതാ ദിനത്തിൽ ലിതാരയെ റെയിൽവേ ആദരിച്ചിരുന്നു.
  • ബന്ധുക്കളിൽ നിന്നും സംഭവമറിഞ്ഞ ഉടനെ സലീം മടവൂർ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു.
ലിതാരയുടെ മരണം പ്രത്യേക സംഘം അന്വേഷിക്കണം: സലിം മടവൂർ

ദേശീയ ബാസ്കറ്റ് ബോൾ താരവും റെയിൽവേ ജീവനക്കാരിയുമായ കെ സി ലിതാരയുടെ മരണം ബിഹാർ പോലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എൽ ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് പരാതി നൽകി. റെയിൽവേ കോച്ച് രവി സിംഗ് മാനസികവും ശാരീരികവുമായി പീഡിപ്പിച്ചതിനാലാണ് ലിതാര ആത്മഹത്യ ചെയ്തതെന്ന് പാറ്റ്ന രാജീവ് നഗർ പോലീസ് 27/4/22 ന് രജിസ്റ്റർ ചെയ്ത 185/22 നമ്പർ എഫ്.ഐ.ആറിൽ പറയുന്നു. 

ആത്മഹത്യാ പ്രേരണക്ക് IPC 306 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ വനിതാ ദിനത്തിൽ ലിതാരയെ റെയിൽവേ ആദരിച്ചിരുന്നു. ബന്ധുക്കളിൽ നിന്നും സംഭവമറിഞ്ഞ ഉടനെ സലീം മടവൂർ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ നിർദേശപ്രകാരം പാറ്റ് എസ്.എസ്.പി എം.എസ് ധിലോൺ സംഭവസ്ഥലത്ത് നേരിട്ടെത്തി അന്വേഷിക്കുകയും തെളിവെടുക്കുകയും ചെയ്തു. 

Also Read: Lithara Death : മലയാളി ബാസ്കറ്റ് ബോൾ താരം ലിതാരയുടെ മരണം; കോച്ചിനെതിരെ പരാതിയുമായി കുടുംബം

സംഭവത്തിൽ കോച്ചിനെതിരെ പരാതിയുമായി കുടുംബം രംഗത്തെത്തിയിരുന്നു. ലിതാരയുടെ കോച്ചായിരുന്നു രവി സിംഗിനെതിരെയാണ് കുടുംബം പരാതി നൽകിയിരിക്കുന്നത്. കോച്ച് ലിതാരയെ നിരന്തരമായി ശല്യപ്പെടുത്തിയിരുന്നുവെന്നും, അപമര്യാദയായി പെരുമാറുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

കേസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും തെളിവുകൾ ലഭിക്കുന്ന മുറയ്ക്ക് കോച്ച് രവി സിംഗിൻ്റെ അറസ്റ്റുണ്ടാവുമെന്നും എസ്.എസ് പി ധിലോൺ പറഞ്ഞു. ഏപ്രിൽ 26നാണ് ലിതാരയെ പട്‌ന ഗാന്ധി നഗറിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ലിതാര കോഴിക്കോട് കത്തിയച്ചാലി സ്വദേശിയാണ്. മുറിയിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് ലിതാരയെ കണ്ടെത്തിയത്. മുറിയിൽ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു.

മലയാളത്തിലാണ് ആത്മഹത്യാക്കുറിപ്പ് എഴിതിയിരുന്നതെന്ന് രാജീവ് നഗർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഇൻചാർജ് ശംഭു ശങ്കർ സിംഗ് അറിയിച്ചു. പട്‌നയിലെ ദനാപൂരിലുള്ള റെയിൽവേ ഡിആർഎം ഓഫീസിൽ ജോലി ചെയ്തു വരികയായിരുന്നു ലിതാര. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News