Mammootty: ഓണസമ്മാനമായി കിടപ്പാടം; ആദിവാസി കുടുംബങ്ങൾക്ക് കൈത്താങ്ങായി മമ്മൂട്ടി

Actor Mammootty Care and Share International Foundation: മമ്മൂട്ടിയുടെ ജീവകാരുണ്യ സംഘടനയുടെ പൂർവികം പദ്ധതിയുടെ ഭാഗമായാണ് ആദിവാസി സഹോദരങ്ങളിലേക്ക് ഇപ്പോൾ കാരുണ്യവുമായി എത്തിയിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 22, 2023, 08:34 PM IST
  • സംഘടനയുടെ മാനേജിംഗ് ഡയറക്ടർ ആയ ഫാദർ തോമസ് കുര്യൻ മരോട്ടിപ്പുഴയുടെ നേതൃത്വത്തിലാണ് ടാർപോളിൻ ആദിവാസി ഊരുകളിൽ എത്തിച്ച് വിതരണം നടത്തിയത്.
  • ഫോറസ്റ്റ് അധികൃതരിലൂടെ ദുരിതമനുഭവിക്കുന്നവരുടെ അവസ്ഥയെക്കുറിച്ച് നേരത്തെ തന്നെ മമ്മൂട്ടിയെ അറിയിച്ചിരുന്നു.
Mammootty: ഓണസമ്മാനമായി കിടപ്പാടം; ആദിവാസി കുടുംബങ്ങൾക്ക് കൈത്താങ്ങായി മമ്മൂട്ടി

വയനാട്: ഓണക്കാലത്ത് ആദിവാസി സഹോദരങ്ങൾക്ക് കൈത്താങ്ങുമായി മമ്മൂട്ടി. ഇനി മഴയത്ത് അവർക്ക് ചോർന്നൊലിക്കാത്ത വീട്ടിൽ താമസിക്കാം. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ എന്ന നടൻ മമ്മൂട്ടിയുടെ ജീവകാരുണ്യ സംഘടനയാണ് വയനാട് ജില്ലയിലെ പുൽപ്പള്ളിയിൽ ഉള്ള ആദിവാസി സഹോദരങ്ങൾക്കാണ് കിടപ്പാടം ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ ജീവകാരുണ്യ സംഘടനയുടെ പൂർവികം പദ്ധതിയുടെ ഭാഗമായാണ് ആദിവാസി സഹോദരങ്ങളിലേക്ക് ഇപ്പോൾ ഈ കാരുണ്യവുമായി എത്തിയിരിക്കുന്നത്. മഴക്കാലമായാൽ ചോർന്നൊലിച്ച കൂരയ്ക്ക് കീഴെ കഴിഞ്ഞിരുന്ന  50 ഓളം ആദിവാസി കുടുംബങ്ങൾക്കാണ് ഇതോടെ ഒരു ആശ്വാസമായിരിക്കുന്നത്. ഇവർക്കായി ടാർപോളിൻ ആണ് നൽകിയത്.

പുൽപ്പള്ളി വനം വകുപ്പിന്റെ കീഴിലുള്ള ഉൾക്കാടിനുള്ളിൽ സ്ഥിതിചെയ്യുന്ന ആദിവാസി കോളനികളായ വെട്ടത്തൂർ കോളനി, വണ്ടിക്കടവ് കോളനി, ചെത്തിമറ്റം കോളനി തുടങ്ങിയ ഇടങ്ങളിലാണ്  ഫൗണ്ടേഷന്റെ നേതൃത്വത്തിൽ  50 ഓളം കുടുംബങ്ങൾക്ക് ടാർപോളിൻ വിതരണം നടത്തിയത്. സംഘടനയുടെ  മാനേജിംഗ് ഡയറക്ടർ ആയ ഫാദർ തോമസ് കുര്യൻ മരോട്ടിപ്പുഴയുടെ നേതൃത്വത്തിലാണ് ടാർപോളിൻ ആദിവാസി ഊരുകളിൽ എത്തിച്ച് വിതരണം നടത്തിയത്. ഫോറസ്റ്റ് അധികൃതരിലൂടെ ദുരിതമനുഭവിക്കുന്നവരുടെ അവസ്ഥയെക്കുറിച്ച് നേരത്തെ തന്നെ മമ്മൂട്ടിയെ അറിയിച്ചിരുന്നു. അതിനെ തുടർന്നാണ് ടാർപോളിൻ നൽകാമെന്ന തീരുമാനത്തിലേക്ക് എത്തിയത്.

ALSO READ: അങ്ങാടിപ്പുറത്ത് 'കിണറിന് തീ പിടിച്ചു' ; വെള്ളമെടുക്കുന്നതിനായി മോട്ടോർ ഓൺ ചെയ്ത വീട്ടുകാർ ഭയന്നു

ആദിവാസി സമൂഹത്തോടുള്ള  ഫോറസ്റ്റ് റേഞ്ച് ഓഫീസർ അബ്ദുൾ സമദിന്റെ പ്രത്യേക താല്പര്യത്തെ തുടർന്നാണ് കെയർ ആൻഡ് ഷെയറിന്റെ സേവനം ആദിവാസി ഊരുകളിൽ എത്തിച്ചത്. കേരളത്തിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്ന ആദിവാസി സമൂഹം വയനാട് ജില്ലയിൽ നിന്നും ഉള്ളവരാണെന്നും, ഇത് മൂന്നാം തവണയാണ് നടൻ മമ്മൂട്ടിയും അദ്ദേഹത്തിന്റെ ജീവകാരുണ്യ സംഘടനയും കൈത്താങ്ങുമായി എത്തുന്നതെന്നും അതിന് മമ്മൂട്ടിയോടും അദ്ദേഹത്തിന്റെ സംഘടനയോടും നന്ദി അറിയിക്കുന്നുവെന്നും റേഞ്ച് ഓഫീസർ പറഞ്ഞു. വാർഡ് മെമ്പർ മണി, ഫോറസ്റ്റ് ഓഫീസർമാരായ സജി, മണികണ്ഠൻ, സതീഷ്, ചിഞ്ചു എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News