Crime News: ഇടുക്കിയിൽ രണ്ടുവയസുകാരിയെ ബന്ധു പെട്രോൾ ഒഴിച്ച് തീകൊളുത്തി

Crime News Idukki: പൈനാവ് സ്വദേശി അന്നക്കുട്ടി (75) കൊച്ചുമകൾ ദിയ എന്നിവർക്കാണ് പൊള്ളലേറ്റത്. അന്നക്കുട്ടിയുടെ മകളുടെ ഭർത്താവ് കഞ്ഞിക്കുഴി സ്വദേശി സന്തോഷാണ് ആക്രമണം നടത്തിയത്.

Written by - Zee Malayalam News Desk | Last Updated : Jun 5, 2024, 09:36 PM IST
  • ബുധനാഴ്ച വൈകിട്ടാണ് രണ്ടുവയസുകാരിക്ക് നേരെ ആക്രമണം നടന്നത്
  • കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് പിന്നിൽ
Crime News: ഇടുക്കിയിൽ രണ്ടുവയസുകാരിയെ ബന്ധു പെട്രോൾ ഒഴിച്ച് തീകൊളുത്തി

ഇടുക്കി: ഇടുക്കി പൈനാവിൽ രണ്ടുവയസുകാരിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി. ബന്ധുവാണ് കുട്ടിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച മുത്തശിക്കും പൊള്ളലേറ്റു. പൈനാവ് സ്വദേശി അന്നക്കുട്ടി (75) കൊച്ചുമകൾ ദിയ എന്നിവർക്കാണ് പൊള്ളലേറ്റത്. അന്നക്കുട്ടിയുടെ മകളുടെ ഭർത്താവ് കഞ്ഞിക്കുഴി സ്വദേശി സന്തോഷാണ് ആക്രമണം നടത്തിയത്.

ബുധനാഴ്ച വൈകിട്ടാണ് രണ്ടുവയസുകാരിക്ക് നേരെ ആക്രമണം നടന്നത്. കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് പിന്നിൽ. കുട്ടിയെ ആക്രമിക്കാൻ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. 30 ശതമാനത്തോളം പൊള്ളലേറ്റ കുഞ്ഞിനെയും മുത്തശ്ശിയെയും കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.

അന്നക്കുട്ടിയുടെ മകളുടെ ഭർത്താവാണ് ആക്രമണം നടത്തിയത്. ബഹളം വച്ചതിനെത്തുടർന്ന് നാട്ടുകാർ ഓടിയെത്തിയാണ് രണ്ട് പേരെയും രക്ഷപ്പെടുത്തിയത്. കുഞ്ഞിനും അന്നക്കുട്ടിയ്ക്കും 30 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News