മാര്‍ക്ക് ദാനം;24 വിദ്യാര്‍ഥികളുടെ ബിരുദം പിന്‍വലിക്കും

കേരള സര്‍വകാലശാലയുടെ മാര്‍ക്ക് ദാന വിവാദത്തില്‍ 24 വിദ്യാര്‍ഥികളുടെ ബിരുദം പിന്‍വലിക്കാന്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനിച്ചു.

Last Updated : Jan 22, 2020, 02:13 AM IST
  • 112 പേരുടെ മാര്‍ക്ക് റദ്ദ് ചെയ്യും ഇവര്‍ക്ക് വീണ്ടും പരീക്ഷ നടത്തും.ഇത് സംബന്ധിച്ച് ഗവര്‍ണറുടെ അനുമതി തേടും.
മാര്‍ക്ക് ദാനം;24 വിദ്യാര്‍ഥികളുടെ ബിരുദം പിന്‍വലിക്കും

കേരള സര്‍വകാലശാലയുടെ മാര്‍ക്ക് ദാന വിവാദത്തില്‍ 24 വിദ്യാര്‍ഥികളുടെ ബിരുദം പിന്‍വലിക്കാന്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനിച്ചു.

അധിക മോഡറേഷന്‍ ലഭിച്ച 112  പേരുടെ മാര്‍ക്ക് റദ്ദ് ചെയ്യും. ഇവര്‍ക്ക് വീണ്ടും പരീക്ഷ നടത്തും.ഇത് സംബന്ധിച്ച് ഗവര്‍ണറുടെ അനുമതി തേടും. ഈ തീരുമാനം നടപ്പിലാക്കുന്നതിന്  സെനറ്റിന്റെ അനുമതി തേടുന്നതിനും സിന്‍ഡിക്കേറ്റ് യോഗത്തില്‍ ധാരണയായി.

നിരവധി വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് ദാനം ചെയ്ത നടപടി വിവാദമായിരുന്നു.വിദ്യാര്‍ഥി സംഘടനകള്‍ സര്‍വകലാശാലയുടെ നടപടിക്കെതിരെ രംഗത്ത് വരുകയും ചെയ്തിരുന്നു.ഇതേതുടര്‍ന്നാണ് ഇപ്പോള്‍ സിന്‍ഡിക്കേറ്റ്  ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്.

Trending News