തിരുവനന്തപുരം;ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ച് മാതാ അമൃതാനന്ദമയി. രാജ്ഭവനിലായിരുന്നു കൂടിക്കാഴ്ച്ച .മഠത്തിലെ അനുയായികൾക്കൊപ്പമാണ് മാതാ അമൃതാനന്ദമയി രാജ്ഭവനിലെത്തിയത്.ആരിഫ് മുഹമ്മദ് ഖാനും ഭാര്യ രേഷ്മ ആരിഫ് മുഹമ്മദ് ഖാനും ചേർന്ന് സ്വീകരിക്കുകയും പൊന്നാടയണിക്കുകയും ചെയ്തു.
ഇരുവർക്കുമൊപ്പം ദീർഘനേരം സംസാരിച്ചിരുന്ന ശേഷമാണ് മാതാ അമൃതാനന്ദമയി മടങ്ങിയത്.സന്ദര്‍ശനത്തിന്റെ ദൃശ്യങ്ങള്‍ ഗവര്‍ണര്‍ ട്വിറ്ററില്‍ പങ്കുവെയ്ക്കുകയായിരുന്നു.