Mattannur Municipal Election Result 2022: മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം; വോട്ടെണ്ണൽ രാവിലെ 10 മുതൽ

Mattannur Municipal Election Result 2022: രണ്ട് റിട്ടേണിംഗ് ഓഫീസർമാരുടെ കീഴിലായി ആകെ രണ്ട് കൗണ്ടിംഗ് ഹാളുകളാണ് സജ്ജമാക്കിയിട്ടുള്ളത്. 84.61 ശതമാനമെന്ന റെക്കോർഡ് പോളിംഗാണ് ഇത്തവണ മട്ടന്നൂരിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും 83 ശതമാനമായിരുന്നു പോളിംഗ്.

Written by - Zee Malayalam News Desk | Last Updated : Aug 22, 2022, 08:14 AM IST
  • മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം
  • വോട്ടെണ്ണൽ രാവിലെ പത്തു മണിക്ക് മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടക്കും
  • രണ്ട് റിട്ടേണിംഗ് ഓഫീസർമാരുടെ കീഴിലായി ആകെ രണ്ട് കൗണ്ടിംഗ് ഹാളുകളാണ് സജ്ജമാക്കിയിട്ടുള്ളത്
Mattannur Municipal Election Result 2022: മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം; വോട്ടെണ്ണൽ രാവിലെ 10 മുതൽ

കണ്ണൂർ: Mattannur Municipal Election Result 2022: മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. വോട്ടെണ്ണൽ രാവിലെ പത്തു മണിക്ക് മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച്  നടക്കും. രണ്ട് റിട്ടേണിംഗ് ഓഫീസർമാരുടെ കീഴിലായി ആകെ രണ്ട് കൗണ്ടിംഗ് ഹാളുകളാണ് സജ്ജമാക്കിയിട്ടുള്ളത്. 84.61 ശതമാനമെന്ന റെക്കോർഡ് പോളിംഗാണ് ഇത്തവണ മട്ടന്നൂരിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും 83 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ ആകെയുള്ള 38811 വോട്ടർമാരിൽ 32837 പേരാണ് വോട്ട് ചെയ്തത്‌. 

Also Read: മട്ടന്നൂർ നഗരസഭയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു

പോളിംഗ് ശതമാനം ഉയർന്നത് തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ഇരു മുന്നണികളും. നാല് ബൂത്തുകളിൽ 90 ശതമാനത്തിനു മുകളിലാണ് പോളിംഗ് രേഖപ്പെടുത്തിയത്. കൂടാതെ കടുത്ത ത്രികോണ മത്സരങ്ങൾ നടന്ന വാർഡുകളുമുണ്ട്. ഇടതു പക്ഷത്തിൻ്റെ കോട്ടയാണെങ്കിലും ആറോളം വാർഡുകളിൽ രണ്ടാം സ്ഥാനം നേടാൻ കഴിഞ്ഞ തവണ ബിജെപിക്ക് സാധിച്ചിരുന്നു. ഇത് യുഡിഎഫിന് കനത്ത വെല്ലുവിളിയാണ് എന്നതിൽ സംശയമില്ല.  ഇത്തവണ പോസ്റ്റൽ ബാലറ്റിന് ആരും അപേക്ഷിച്ചിട്ടില്ല. നഗരസഭയിലുള്ളവർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉണ്ടായിരുന്നില്ല. കോവിഡ് സ്‌പെഷൽ പോസ്റ്റൽ ബാലറ്റിനും ആരും അപേക്ഷിച്ചില്ല. അതുകൊണ്ടുതന്നെ പോസ്റ്റൽ ബാലറ്റ് എണ്ണാതെ നേരിട്ട് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ വോട്ടെണ്ണലിലേക്ക് കടക്കാനാവും.

Also Read: Viral Video: ഒന്ന് തൊട്ടതേയുള്ളൂ... വരനെ പഞ്ഞിക്കിട്ട് വധു..! വീഡിയോ വൈറൽ

2012 ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് 20 ഉം യുഡിഎഫ് 14 സീറ്റുകളിലുമാണ് വിജയിച്ചത്. 2017 ൽ യുഡിഎഫിന്റെ എട്ട് സിറ്റിങ്ങ് സീറ്റുകൾ എൽഡിഎഫ് പിടിച്ചെടുത്ത് 28 വാർഡുകളിൽ വിജയം നേടിയിരുന്നു. കഴിഞ്ഞ തവണ കൈവിട്ട സീറ്റുകൾ ഉൾപ്പെടെ തിരിച്ചു പിടിച്ച് ഭരണം നേടുമെന്നാണ് യുഡിഎഫിന്റെ അവകാശ വാദം. എന്നാൽ ഭൂരിപക്ഷം വർദ്ധിപ്പിച്ച് ചരിത്ര വിജയം നേടുമെന്ന വാദത്തിലാണ്  എൽഡിഎഫ്. മൂന്നു റൗണ്ടുകളിലായി പൂർത്തിയാകുന്ന വോട്ടെണ്ണലിൽ ഏതാണ്ട്  ഉച്ചയോടെ പൂർണ ഫലം അറിയാൻ സാധിക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

Trending News