തിരുവനന്തപുരം: വിവാഹ വാർത്തയ്ക്ക് പിന്നാലെ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ സൈബർ ആക്രമണം. ബാലുശ്ശേരി എംഎൽഎ KM സച്ചിൻ ദേവുമായി ആര്യ രാജേന്ദ്രൻ വിവാഹത്തിനൊരുങ്ങുന്നു എന്ന വാർത്ത ഇന്നലെ ഫെബ്രുവരി 17 മുതൽ വാർത്ത മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ് മേയർക്കെതിരെ സൈബർ ആക്രമണം ഉടലെടുത്തിരിക്കുന്നത്.
മേയറുടെ പോസ്റ്റുകൾക്കും കല്യാണം സംബന്ധിച്ചുള്ള വാർത്ത പോസ്റ്റുകൾക്കുമാണ് ആര്യ രാജേന്ദ്രനെ അധിക്ഷേപിച്ചുകൊണ്ടുള്ള കമന്റുകൾ എത്തിയിരിക്കുന്നത്. മേയറേ തേപ്പുകാരിയെന്നും മറ്റ് ദ്വായാർഥങ്ങളും അടങ്ങിയ അധിക്ഷേപങ്ങളാണ് സോഷ്യൽ മീഡിയയിൽ ആര്യയെ ലക്ഷ്യവെച്ച് ഉയരുന്നത്.
ALSO READ : Arya Rajendran |സച്ചിൻ ദേവ് എംഎൽഎയും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും വിവാഹിതരാവുന്നു
"തേപ്പ് മാറ്റി ഇനി അങ്ങോട്ട് മേയറടി എന്നാക്കിയാലോ!!!" എന്നാണ് ഒരാൾ മേയറുടെ പോസ്റ്റിന് താഴെയായി കമന്റിട്ടിരിക്കുന്നത്. "ഒരു പാവം ചെക്കനെ തേച്ചൊട്ടിച്ചു... എന്നിട്ട് എങ്ങോട്ടാണ് പൊങ്കാലയും കൊണ്ട്.." എന്നാണ് മറ്റൊരു കമന്റ് പോസ്റ്റിന് താഴെയായി രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതിന് പുറമെ 'ഇന്ത്യയിലെ പ്രായം കുറഞ്ഞ തേപ്പുകാരി', 'എന്തിന് തേച്ചു മേയറൂട്ടി?'എന്നുള്ള കമന്റുകളും മറ്റ് പോസ്റ്റുകളിലായി പ്രത്യക്ഷപ്പെടുന്നുണ്ട്. കൂടാതെ മഹിള കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റിന് കീഴെയായി സമാനമായി ആര്യയെ ലക്ഷ്യം വെച്ച് കമന്റുകൾ രൂപപ്പെട്ടിട്ടുണ്ട്.
"എല്ലാം പെർഫക്ട് ഓക്കെ. ബട്ട്, ആ അനുപമയ്ക്കെതിരെ അസഭ്യവർഷം നടത്തിയ സഖാക്കന്മാർ ഇവിടെ കമോൺ. തൊട്രാ പാക്കലാം" എന്ന കോൺഗ്രസിന്റെ നേതാവിന്റെ പോസ്റ്റിനാണ് തിരുവനന്തപുരം മേയറെ ലക്ഷ്യം വെച്ച് ഉയർന്നിരിക്കുന്നത്.
ഇന്നനെ ഫെബ്രുവരി 17നാണ് ആര്യ രാജേന്ദ്രനും സച്ചിൻ ദേവും തമ്മിൽ വിവാഹിരാകുന്ന വാർത്ത സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചത്. കല്യാണം എന്ന തീരുമാനത്തിലേക്ക് എത്തിയിട്ടില്ല. ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ ചർച്ച നടത്തിയിട്ടുണ്ട്. ഇത് പാർട്ടി ഉൾപ്പടെ അറിഞ്ഞ് തീരുമാനിക്കേണ്ട കാര്യമാണ്.കുടുംബത്തിനും പാർട്ടിക്കും ഒരേ പ്രാധാന്യം ആണ് ആര്യ ഇന്നലെ മാധ്യമങ്ങളോടായി പറഞ്ഞു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.