മാധ്യമ വിലക്ക്;തുടക്കം ഗംഭീരമാക്കി സുരേന്ദ്രന്‍;അടിയന്തരാവസ്ഥ മറക്കാതെ ജാവദേക്കര്‍;ഡല്‍ഹിയില്‍ പ്രതിഷേധിച്ച് KUWJ

സംസ്ഥാനത്തെ രണ്ട് മാധ്യമ സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ഏര്‍പ്പെടുത്തിയ 48 മണിക്കൂര്‍ വിലക്ക് രാഷ്ട്രീയമായി ബിജെപി സോഷ്യല്‍ മീഡിയയിലും മറ്റും വലിയ പ്രചാരണം ആക്കിയിരുന്നു.ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വിലക്കിനെ ഗൗരവതരമെന്നാണ് വിശേഷിപ്പിച്ചത്‌.

Last Updated : Mar 7, 2020, 06:59 PM IST
മാധ്യമ വിലക്ക്;തുടക്കം ഗംഭീരമാക്കി സുരേന്ദ്രന്‍;അടിയന്തരാവസ്ഥ മറക്കാതെ ജാവദേക്കര്‍;ഡല്‍ഹിയില്‍ പ്രതിഷേധിച്ച് KUWJ

തിരുവനന്തപുരം:സംസ്ഥാനത്തെ രണ്ട് മാധ്യമ സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ഏര്‍പ്പെടുത്തിയ 48 മണിക്കൂര്‍ വിലക്ക് രാഷ്ട്രീയമായി ബിജെപി സോഷ്യല്‍ മീഡിയയിലും മറ്റും വലിയ പ്രചാരണം ആക്കിയിരുന്നു.ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വിലക്കിനെ ഗൗരവതരമെന്നാണ് വിശേഷിപ്പിച്ചത്‌.

രാജ്യതലസ്ഥാനത്തുനടന്ന ദുഖകരമായ ഒരു വർഗ്ഗീയകലാപത്തെക്കുറിച്ച് തികഞ്ഞ സംയമനത്തോടെയും വിവേകപൂർവ്വവും നിയമവിധേയവുമായ നിലയിലും വാർത്തകൾ സംപ്രേഷണം ചെയ്യാനുള്ള ഉത്തരവാദിത്വം മാധ്യമങ്ങൾക്കുണ്ടാവേണ്ടതാണ് എന്ന പൊതുബോധം മറന്നുപോവാതിരിക്കാനുള്ള ജാഗ്രത പൊതുസമൂഹം പ്രതീക്ഷിക്കുന്നുണ്ട് എന്നും സുരേന്ദ്രന്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.ഇത്തരം സന്നിഗ്ദഘട്ടങ്ങളിൽ ജനങ്ങളെ പരസ്പരം തമ്മിൽതല്ലിക്കാതിരിക്കാനും എത്രയും വേഗം സമാധാനം ഉറപ്പുവരുത്താനുമുള്ള ഉത്തരവാദിത്വം സർക്കാരിനെന്നപോലെ മാധ്യമങ്ങൾക്കുമുണ്ട് എന്നും സുരേന്ദ്രന്‍ പറയുന്നു.BJP സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌ ചുവടെ,

ഒരു പടികൂടി കടന്ന് എബിവിപി പ്രവര്‍ത്തകര്‍ വിലക്കിന് ഇരയായ മാധ്യമ സ്ഥാപനത്തിന് മുന്നില്‍ ആഹ്ലാദ പ്രകടനം പോലും നടത്തുകയുണ്ടായി.ഇതൊക്കെ മാധ്യമ വിലക്കിലെ സംഘപരിവാറിന്റെ താല്‍പ്പര്യം പ്രകടിപ്പിക്കുന്നതായി വ്യാഖ്യാനിക്കപെടുകയും ചെയ്തു.

എന്നാല്‍ 48 മണിക്കൂര്‍ വിലക്കില്‍ പിന്നീട് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ വിശദീകരണവുമായി രംഗത്ത് വന്നു.വിലക്ക് 48 മണിക്കൂറിന് മുന്‍പ് പിന്‍വലിച്ചതിനുള്ള കാരണവും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി വ്യക്തമാക്കി. 

കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പ്രതികരിച്ചതിങ്ങനെയാണ്,"രണ്ട് കേരളാ ടിവി ചാനലുകള്‍ക്ക് 48 മണിക്കൂര്‍ നേരത്തേക്ക് നിരോധിച്ചു.എന്താണ് സംഭവിച്ചതെന്ന് വളരെ പെട്ടന്ന് തന്നെ ഞങ്ങള്‍ കണ്ടെത്തി അതിനാല്‍ ചാനലുകള്‍ പെട്ടെന്ന് തന്നെ പുനഃസ്ഥാപിച്ചു. മാധ്യമ സ്വാതന്ത്ര്യം ജനാധിപത്യ സംവിധാനത്തിന് അത്യന്താപേക്ഷിതമാണെന്നാണ് അടിസ്ഥാന പരമായി ഞങ്ങള്‍ കരുതുന്നത്.ഇതാണ് മോദി സര്‍ക്കാരിന്‍റെ പ്രതിബദ്ധത.മാധ്യമ സ്വാതന്ത്ര്യം ചവിട്ടി ആരെയ്ക്കപെട്ട അടിയന്തരാവസ്ഥക്കെതിരെ പോരാടിയവരാണ് ഞങ്ങള്‍ അതിനാല്‍ പ്രധാനമന്ത്രി മോദി വരെ ആശങ്ക അറിയിച്ചിരുന്നു.എന്തെങ്കിലും തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് കൂടുതല്‍ പരിശോധിച്ച് നടപടികള്‍ എടുക്കും.ഇത് ഉത്തരവാദിത്തമുള്ള സ്വാതന്ത്ര്യമാണെന്ന് എല്ലാവര്‍ക്കും അറിയമോല്ലോ" എന്നാണ് മന്ത്രി ചോദിച്ചത്.

 

അതേസമയം മാധ്യമ വിലക്കിനെതിരെ പ്രതിഷേധവുമായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ രംഗത്ത് വന്നു.ഡല്‍ഹിയില്‍ മാധ്യമ വിലക്കിനെതിരെ കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ പ്രകടനം നടത്തി.

Trending News