കേന്ദ്രം എന്ത് ചെയ്താലും എതിര്‍പ്പ്; സംസ്ഥാന സര്‍ക്കാരിന് വിമര്‍ശനം!

പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ കേരള സര്‍ക്കാരിനെ വിമര്‍ശിച്ച്‌ മെട്രോമാന്‍ ഇ ശ്രീധരന്‍. കേന്ദ്ര സര്‍ക്കാര്‍ എന്ത് ചെയ്താലും അതിനെ എതിര്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഇ ശ്രീധരന്‍ കുറ്റപ്പെടുത്തി. 

Last Updated : Jan 16, 2020, 04:26 PM IST
  • കേരളം രാജ്യത്തെ ജനങ്ങളോടു ചെയ്യുന്ന കടുത്ത അപരാധമാണിതെന്നും പ്രതിഷേധകാര്‍ക്ക് നിയമം വിശദീകരിച്ചു കൊടുത്ത് ഭയം മാറ്റുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും ഇ ശ്രീധരന്‍ പറഞ്ഞു.
കേന്ദ്രം എന്ത് ചെയ്താലും എതിര്‍പ്പ്; സംസ്ഥാന സര്‍ക്കാരിന് വിമര്‍ശനം!

കൊച്ചി: പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ കേരള സര്‍ക്കാരിനെ വിമര്‍ശിച്ച്‌ മെട്രോമാന്‍ ഇ ശ്രീധരന്‍. കേന്ദ്ര സര്‍ക്കാര്‍ എന്ത് ചെയ്താലും അതിനെ എതിര്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഇ ശ്രീധരന്‍ കുറ്റപ്പെടുത്തി. 

പൗരത്വ നിയമ ഭേദഗതിക്ക് ഒരു പ്രശ്നങ്ങളുമില്ലെന്നും എന്താണ് നിയമമെന്ന് മനസിലാകാത്തവരാണ് പ്രതിഷേധവുമായി എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 

കേരളം രാജ്യത്തെ ജനങ്ങളോടു ചെയ്യുന്ന കടുത്ത അപരാധമാണിതെന്നും പ്രതിഷേധകാര്‍ക്ക് നിയമം വിശദീകരിച്ചു കൊടുത്ത് ഭയം മാറ്റുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

നമ്മുടെ ഭരണഘടന ഇന്ത്യക്കാര്‍ക്കുള്ളതാണെന്നും അത് മറ്റുള്ളവര്‍ക്ക് ബാധകമല്ലെന്നുള്ളത് നാം ഓര്‍ക്കണമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.കേന്ദ്ര സഹമന്ത്രി സോം പ്രകാശുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീധരനെ കാണാന്‍ കേന്ദ്രമന്ത്രി ഇന്നു രാവിലെയാണ് പൊന്നാനിയിലെ വസതിയിലെത്തിയത്.

Trending News