ഇടുക്കി: ഇടുക്കി അണക്കെട്ടിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ നേരിയ ഭൂചലനമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 2.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. പുലര്‍ച്ചെ 4.52നാണ് ഭൂചലനമുണ്ടായത്. 5 മുതല്‍ 7 സെക്കന്റ് വരെ നീണ്ടു നിന്ന ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.