Milma: 'നേര്' നിറഞ്ഞ മോര്; വൈറലായി മിൽമയുടെ പരസ്യം

Milma curd new ad: നേര് എന്ന ചിത്രത്തിന്റെ ടൈറ്റിലിന് സമാനമായാണ് മിൽമയുടെ പരസ്യത്തിൽ മോര് എന്ന് എഴുതിയിരിക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : Dec 28, 2023, 07:21 PM IST
  • ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകള്‍ പിറന്ന ചരിത്രമുണ്ട്.
  • പരസ്യത്തിൽ മോര് എന്ന് എഴുതിയിരിക്കുന്നത് നേരിന്റെ ടൈറ്റിലിന് സമാനമായാണ്.
  • 'നേര് നിറഞ്ഞ മോര്, മില്‍മയുടെ മോര്' എന്ന ക്യാപ്ഷനും നല്‍കിയിട്ടുണ്ട്.
Milma: 'നേര്' നിറഞ്ഞ മോര്; വൈറലായി മിൽമയുടെ പരസ്യം

തിയേറ്ററുകളിലും ബോക്‌സ് ഓഫീസിലും സോഷ്യല്‍ മീഡിയയിലുമെല്ലാം കസറുകയാണ് മോഹന്‍ലാല്‍ നായകനായെത്തിയ നേര് എന്ന ചിത്രം. ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകള്‍ പിറന്ന ചരിത്രമുണ്ട്. അതേ ഹൈപ്പില്‍ എത്തിയ ചിത്രം ആരാധകരുടെ പ്രതീക്ഷ തെറ്റിച്ചില്ല. മികച്ച പ്രേക്ഷക പ്രതികരണം നേടി നേര് കുതിപ്പ് തുടരുകയാണ്. 

ഇപ്പോള്‍ ഇതാ മില്‍മ പുറത്തിറക്കിയ മോരിന്റെ പരസ്യം വൈറലായി മാറിയിരിക്കുകയാണ്. ഇതില്‍ മോര് എന്ന് എഴുതിയിരിക്കുന്നത് നേരിന്റെ ടൈറ്റിലിന് സമാനമായാണ്. 'നേര് നിറഞ്ഞ മോര്, മില്‍മയുടെ മോര്' എന്ന ക്യാപ്ഷനും നല്‍കിയിട്ടുണ്ട്. ഇതോടെ പരസ്യം ഏറ്റെടുത്ത് മോഹന്‍ലാല്‍ ആരാധകര്‍ രംഗത്തെത്തി. നേര് എഫക്ട്, ഒരു ലാലേട്ടന്‍ സിനിമയുടെ ഇംപാക്ട്, ആന്റണി വക്കീല്‍ നോട്ടീസ് അയക്കും മില്‍മേടത്തി ജാഗ്രതൈ, Seeking JUST ICE എന്നിങ്ങനെ പോകുന്നു പരസ്യത്തിന് ലഭിച്ച പ്രതികരണങ്ങള്‍. 

ALSO READ: മൂന്നാറിൽ റോഡരികിൽ പാർക്കു ചെയ്തിരുന്ന വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം

ക്രിസ്മസ് റിലീസായി ഡിസംബര്‍ 21നാണ് നേര് തിയേറ്ററുകളിലെത്തിയത്. ഇതിനോടകം തന്നെ 21 കോടിയ്ക്ക് മുകളില്‍ ചിത്രം നേടിക്കഴിഞ്ഞു. വൈകാതെ തന്നെ നേര് 50 കോടി ക്ലബ്ബില്‍ ഇടംനേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. പ്രഭാസും പൃഥ്വിരാജും ഒന്നിച്ച പ്രശാന്ത് നീല്‍ ചിത്രം സലാര്‍, ഷാറൂഖ് ഖാന്‍ നായകനായെത്തിയ ഡങ്കി എന്നീ ചിത്രങ്ങള്‍ ക്രിസ്മസ് റിലീസായി എത്തിയിട്ടും നേരിന്റെ സ്വീകാര്യതയ്ക്ക് ഇതുവരെ യാതൊരു കോട്ടവും സംഭവിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News