Sabari Rice: ഭാരത് അരിയെക്കാൾ ഗുണമേന്മ; ശബരി കെ റൈസ് ഉടനെയെന്ന് ഭക്ഷ്യമന്ത്രി

Kerala Sabari rice: അതിനുപുറമേ കേന്ദ്രസർക്കാർ റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന അരിയാണ് 29 രൂപ നിരക്കിൽ ഭാരതയായി നൽകുന്നതെന്നും ഭക്ഷ്യമന്ത്രി ആരോപിച്ചു.

Written by - Zee Malayalam News Desk | Last Updated : Mar 1, 2024, 01:47 PM IST
  • അതിനുപുറമേ കേന്ദ്രസർക്കാർ റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന അരിയാണ് 29 രൂപ നിരക്കിൽ ഭാരതയായി നൽകുന്നതെന്നും ഭക്ഷ്യമന്ത്രി ആരോപിച്ചു.
  • സിവിൽ സപ്ലൈസ് വകുപ്പിനോ സപ്ലൈകോ ഭാരത് നൽകിയിരുന്നെങ്കിൽ ഇതിലും കുറഞ്ഞ വളരെ കുറഞ്ഞ വിലയ്ക്ക് ജനങ്ങൾക്ക് ലഭ്യമാക്കാമായിരുന്നു എന്നും ഭാരതരിയിലൂടെ കേന്ദ്രം ജനങ്ങൾക്ക് ഉണ്ടാകുമായിരുന്ന അവസരം നിഷേധിച്ചു.
Sabari Rice: ഭാരത് അരിയെക്കാൾ ഗുണമേന്മ; ശബരി കെ റൈസ് ഉടനെയെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: ഭാരത ക്കുള്ള കേരളത്തിന്റെ ബദൽ അരി ഉടൻ വിപണിയിൽ എത്തുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ശബരി കേസ് എന്ന പേരിട്ട അരി ജനങ്ങളിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പുകൾ വേഗത്തിൽ പൂർത്തിയാക്കുകയാണെന്നും സപ്ലൈകോ ഔട്ട് ലൈറ്റുകളിൽ നിന്ന് ഏത് കാർഡ് ഉടമയ്ക്കും 10 കിലോ അരി വാങ്ങിക്കാം എന്നും മന്ത്രി പറഞ്ഞു. ഭാരത് അരിയേക്കാൾ ഗുണമേന്മയുള്ള അരിയായിരിക്കും ശബരി അരി എന്നും മന്ത്രി വ്യക്തമാക്കി. 

അതിനുപുറമേ കേന്ദ്രസർക്കാർ റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന അരിയാണ് 29 രൂപ നിരക്കിൽ ഭാരതയായി നൽകുന്നതെന്നും ഭക്ഷ്യമന്ത്രി ആരോപിച്ചു. സിവിൽ സപ്ലൈസ് വകുപ്പിനോ സപ്ലൈകോ ഭാരത് നൽകിയിരുന്നെങ്കിൽ ഇതിലും കുറഞ്ഞ വളരെ കുറഞ്ഞ വിലയ്ക്ക് ജനങ്ങൾക്ക് ലഭ്യമാക്കാമായിരുന്നു എന്നും ഭാരതരിയിലൂടെ കേന്ദ്രം ജനങ്ങൾക്ക് ഉണ്ടാകുമായിരുന്ന അവസരം നിഷേധിച്ചു. അരി കൂടുതൽ വിലകൊടുത്ത് വാങ്ങേണ്ട സാഹചര്യം ആണ് നിലവിൽ ഭാരത് അരി സൃഷ്ടിച്ചിരിക്കുന്നത് എന്നും ജി ആർ അനിൽ പറഞ്ഞു.

ALSO READ: വിവാഹമോചന നടപടി ആരംഭിച്ചാല്‍ സ്ത്രീകൾക്ക് ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ട്; ഹൈക്കോടതി

പടയപ്പ ഭീതിയിൽ തോട്ടെ തൊഴിലാളികൾ

കാട്ടന പടയപ്പ അക്രമാസക്തമായതോടെ ഭീതിയിലാണ് തോട്ടം തൊഴിലാളികൾ. ഇന്നലെ രാത്രി മൂന്നാറിൽ നിന്നും  ഉടുമൽപ്പെട്ടക്ക് പോയ തമിഴ്നാട് ബസിനെ പടയപ്പയെന്ന കാട്ടാന ആക്രമിച്ചിരുന്നു. നിറയെ യാത്രക്കാരുമായി പോയ വാഹനം ബലം പ്രയോഗിച്ച് ആന തള്ളാൻ ശ്രമിക്കവെ ഡ്രൈവർ ഹോൺമുഴക്കി രക്ഷപ്പെടുകയായിരുന്നു.

മൂന്നാർ - ഉടുമൽപ്പെട്ട അന്തർ സംസ്ഥാന പാതയിലെ 9-ാം മൈലിന് സമീപത്താണ് പടയപ്പയെന്ന കാട്ടാന  രാത്രി എത്തിയത് . നിറയെ യാത്രക്കരുമായി ഉടുമൽപ്പെട്ടയിലേക്ക് പോയ തമിഴ്നാട് ബസിന് മുബിൽ ശബ്ദമുണ്ടാക്കിയെത്തിയ ആന വാഹനം തള്ളിമറിച്ചിടാൻ ശ്രമിക്കുകയായിരുന്നു. യാത്രക്കാരെ രക്ഷപ്പെടുത്താൻ ഡ്രൈവർ ഹോൺമുഴക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

വാഹനത്തിന് മുബിൽ അരമണിക്കൂർ ഓളം നിലയുറപ്പിച്ച കാട്ടാന പതിയെ വഴിമാറിയതോടെയാണ് വാഹനം കടന്നുപോയത്.  കഴിഞ്ഞ ഒരാഴ്ചകാലമായി അന്തർ സംസ്ഥാന  പാതയിൽ നിലയുറപ്പിച്ച പടയപ്പയെന്ന കാട്ടാന വാഹനങ്ങളെ  ആക്രമിക്കുന്നത് തുടരുകയാണ്. കഴിഞ്ഞ ദിവസം രണ്ട് വാഹനങ്ങൾ പൂർണ്ണമായി തർത്തിരുന്നു.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News