തിരുവനന്തപുരം:രണ്ടാം മോദി സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് വിവിധ പരിപാടികളാണ് ബിജെപി നേതൃത്വം ആസൂത്രണം ചെയ്തിട്ടുള്ളത്.
സര്‍ക്കാരിന്‍റെ ഭരണ നേട്ടങ്ങള്‍ വിശദീകരിക്കുന്ന ലഘുലേഖകളുടെ വിതരണം,പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങള്‍ക്ക് എഴുതിയ കത്ത് വിതരണം,അങ്ങനെ ബിജെപി യുടെ
നേതാക്കളും ബൂത്ത് തല പ്രവര്‍ത്തകരും ഒക്കെ ജന സമ്പര്‍ക്ക പരിപാടിയിലാണ്.
ജൂണ്‍ 16 ന് വെര്‍ച്വല്‍ റാലി സംഘടിപ്പിച്ച് കൊണ്ട് ബിജെപി സംസ്ഥാനത്ത് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍റെ ഒരു പുതിയ അദ്ധ്യായത്തിന് തുടക്കം കുറിക്കുകയാണ്.
ബീഹാര്‍,പശ്ചിമ ബംഗാള്‍,ഒഡീഷ എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോലും ബിജെപി ഇതിനോടകം വെര്‍ച്വല്‍ റാലികളോടെ തുടക്കം
കുറിച്ചുകഴിഞ്ഞു.
ആഭ്യന്തര മന്ത്രി അമിത്ഷായാണ് ഇവിടങ്ങളില്‍ വെര്‍ച്വല്‍ റാലി ഉത്ഘാടനം ചെയ്തത്,
കേരളത്തില്‍ മോദി 2.0 ഒരുവര്‍ഷം പ്രമാണിച്ച് സംഘടിപ്പിക്കുന്ന വെര്‍ച്വല്‍ റാലി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയാണ് ഉത്ഘാടനം ചെയ്യുന്നത്.
ബിജെപി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എല്ലാ സോഷ്യല്‍ മീഡിയാ പ്ലാറ്റ് ഫോമുകളിലൂടെയും റാലിയില്‍ അണിനിരക്കണം എന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Also Read:കൊറോണ രോഗികളോട് സര്‍ക്കാര്‍ അവഗണന:ബിജെപി പ്രത്യക്ഷ സമരത്തിലേക്ക്!
എന്തായാലും കൊറോണ വൈറസ് വ്യാപനത്തിലും ലോക്ക്ഡൌണിലും ഒക്കെ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍
ഏറെ മുന്നോട്ട് പോകുന്നതിന് ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്,
എന്നാല്‍ കേരളത്തില്‍ വെര്‍ച്വല്‍ റാലി എന്നത് എത്രമാത്രം വിജയകരം ആകും എന്നത് ജൂണ്‍ 16 ന് ബിജെപിയുടെ വെര്‍ച്വല്‍ റാലി കഴിഞ്ഞതിന് ശേഷം മാത്രമേ വ്യക്തമാകൂ.