തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ പരാതിക്കാരന് ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴ വിധിച്ച സംഭവത്തില്‍ പ്രതികരണവുമായി സോഷ്യല്‍ മീഡിയ.
‘ഒരു രൂപ ചലഞ്ച്’ (One Rupee Challenge) എന്ന പേരില്‍ ആരംഭിച്ചിരിയ്ക്കുന്ന ക്യാംമ്പയിനില്‍ ആളുകള്‍ ഹര്‍ജിക്കാരന് ഒരു രൂപ വീതം പിരിച്ച് നല്‍കാനാണ് ആഹ്വാനം ചെയ്യുന്നത്. ഇത്തരത്തില്‍ ഒരു ലക്ഷം ആളുകള്‍ ഒരു രൂപ വീതം നല്‍കിയാല്‍ ക്യാംമ്പയിന്‍ വിജയിപ്പിക്കാന്‍ സാധിക്കുമെന്നും ഇവര്‍ പറയുന്നു.
സോഷ്യല്‍ മീഡിയ ക്യാംമ്പയിനില്‍ നിരവധിയാളുകള്‍ ഒരു രൂപ ചലഞ്ചിന് പിന്തുണ നല്‍കി രംഗത്തെത്തിയിട്ടുണ്ട്.. ഹര്‍ജിക്കാരന് ഒരു രൂപ വീതം നല്‍കാനാണ് ഇവരുടെ തീരുമാനം.
കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ട് കടത്തുരുത്തി സ്വദേശി പീറ്റര്‍ മാലിപറമ്പിലിനാണ് കോടതിയെ സമീപിച്ചത്.
പണം കൊടുത്ത് വാക്‌സിനെടുക്കുന്നവര്‍ക്ക് ലഭിക്കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം പതിക്കുന്നത് മൗലികാവകാശ ലംഘനമാണെന്നായിരുന്നു ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.
എന്നാല്‍, ഹര്‍ജി പരിഗണിച്ച കോടതി, ഇതിനു പിന്നില്‍ പൊതുതാല്‍പര്യമല്ല പ്രശസ്തി താല്‍പര്യമാണെന്ന് ചൂണ്ടിക്കാട്ടി. 1 ലക്ഷം രൂപ പിഴ വിധിച്ച കോടതി തുക ആറാഴ്ച്ചയ്ക്കകം കേരള ലീഗല്‍ സര്‍വീസ് സൊസൈറ്റിയില്‍ അടയ്ക്കാനാണ് നിര്‍ദേശിച്ചിരിയ്ക്കുന്നത്. ഹര്‍ജി തികച്ചും ബാലിശമാണ് എന്നും ഇതിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യമുണ്ടെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...