വിദ്യാർഥിനി അപകടത്തിൽ മരിച്ച സംഭവത്തിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്; വിദ്യാഭ്യാസ വകുപ്പും അന്വേഷണം ആരംഭിച്ചു

Regional Transport Officer: സ്കൂൾ വാഹനത്തിലെയും ഗുഡ്സ് ഓട്ടോയിലെയും ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചതായി തിരൂരങ്ങാടി ജോയിന്റ് ആർടിഒ അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Dec 15, 2022, 12:16 PM IST
  • കഴിഞ്ഞ ദിവസം നന്നമ്പ്ര എസ് എൻ യു പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഫ്ന ഷെറിൻ സ്‌കൂൾ ബസിൽ നിന്നും ഇറങ്ങി റോഡ് മുറിച്ച് കടക്കവേ അപകടത്തിൽ മരിച്ചിരുന്നു
  • റോഡ് മുറിച്ച് കടക്കുന്ന സമയത്ത് എതിർ വശത്ത് നിന്ന് വന്ന വാഹനം ഇടിച്ചാണ് കുട്ടി മരിച്ചത്
  • സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് നടപടി ആരംഭിച്ചു
വിദ്യാർഥിനി അപകടത്തിൽ മരിച്ച സംഭവത്തിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്; വിദ്യാഭ്യാസ വകുപ്പും അന്വേഷണം ആരംഭിച്ചു

മലപ്പുറം: താനൂരിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ വിദ്യാർഥിനി  അപകടത്തിൽ മരിച്ച സംഭവത്തിൽ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. സ്കൂൾ വാഹനത്തിലെയും ഗുഡ്സ് ഓട്ടോയിലെയും ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചതായി തിരൂരങ്ങാടി ജോയിന്റ് ആർടിഒ അറിയിച്ചു. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പും അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം നന്നമ്പ്ര എസ് എൻ യു പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഫ്ന ഷെറിൻ സ്‌കൂൾ ബസിൽ നിന്നും ഇറങ്ങി റോഡ് മുറിച്ച് കടക്കവേ അപകടത്തിൽ മരിച്ചിരുന്നു. റോഡ് മുറിച്ച് കടക്കുന്ന സമയത്ത്  എതിർ വശത്ത് നിന്ന് വന്ന വാഹനം ഇടിച്ചാണ് കുട്ടി മരിച്ചത്. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് നടപടി ആരംഭിച്ചു.

ALSO READ: Road Accident: ആറ്റിങ്ങലിൽ വാഹനാപകടം: ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്

തിരൂരങ്ങാടി ജോയിന്റ് ആർടിഒ എം പി അബ്ദുൽ സുബൈറിന്റെ നിർദ്ദേശപ്രകാരം മോട്ടോർ വാഹന ഉദ്യോഗസ്ഥർ അപകട സ്ഥലവും വാഹനങ്ങളും പരിശോധിച്ചു. അശ്രദ്ധമായി സ്‌കൂൾ വാഹനം ഓടിച്ച ഡ്രൈവറുടെയും ചരക്ക്  വാഹനം ഓടിച്ച ഡ്രൈവറുടെയും ലൈസെൻസ് റദ്ദ് ചെയ്യാനുള്ള നടപടിക്രമങ്ങൾക്ക് ശുപാർശ ചെയ്തു. കൂടാതെ അപകടം സംഭവിച്ച സ്‌കൂൾ വാഹനത്തിന്റെ പാർക്ക് ബ്രേക്കും, വേഗപ്പൂട്ടും   പ്രവർത്തനരഹിതവും ടയർ മോശം അവസ്ഥയിലുമായതിനാൽ ആ വാഹനത്തിന്റെ ഫിറ്റ്നസ് റദ്ദാക്കി.

സ്‌കൂൾ ബസിൽ ആയയെ നിയമിക്കാതെ സർവീസ് നടത്തിയ സ്‌കൂൾ അധികൃതർക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിന് ജില്ലാ കളക്ടർക്ക് അപേക്ഷ നൽകി. വിദ്യാർഥിനിയുടെ അപകട മരണവുമായി ബന്ധപ്പെട്ട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News