ഒരു രാജ്യം, ഒരു ഭാഷാ നിര്‍ദ്ദേശം ഏകാധിപത്യപരം: എംടി

ഹിന്ദി വലിയ ഭാഷയായിരിക്കാമെങ്കിലും ഇന്ത്യയില്‍ ഹിന്ദിയ്ക്ക് പുറമേ ഒട്ടേറെ ഭാഷകള്‍ ഉണ്ടെന്നും അതില്‍ ഓരോന്നിലും മികച്ച ഏഴുത്തുകാരുണ്ടെന്നും എം.ടി പറഞ്ഞു.  

Last Updated : Sep 16, 2019, 11:06 AM IST
ഒരു രാജ്യം, ഒരു ഭാഷാ നിര്‍ദ്ദേശം ഏകാധിപത്യപരം: എംടി

തിരുവനന്തപുരം: അമിത് ഷായുടെ ഹിന്ദി ഭാഷാ പ്രസ്താവനക്കെതിരെ എം.ടി.വാസുദേവന്‍‌ നായര്‍ രംഗത്ത്. ഒരു രാജ്യം, ഒരു ഭാഷാ നിര്‍ദ്ദേശം ഏകാധിപത്യപരമാണെന്ന് പറഞ്ഞുകൊണ്ടാണ് എംടി രംഗത്തെത്തിയത്.

ഹിന്ദി മാത്രമല്ല ഒട്ടേറെ ഭാഷകള്‍ നമ്മുടെ രാജ്യത്തുണ്ടെന്നും എല്ലാ ഭാഷകളും നിലനില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു മാത്രമല്ല ഇത്തരം വാദങ്ങള്‍ എതിര്‍ക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.  

സോവിയറ്റ് യൂണിയനില്‍ എല്ലായിടത്തും റഷ്യന്‍ ഭാഷ മാത്രം മതി എന്ന തീരുമാനം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തെ തുടര്‍ന്നാണ് കസാഖിസ്ഥാന്‍ വിട്ടുപിരിഞ്ഞതെന്ന കാര്യം അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 

ഹിന്ദി വലിയ ഭാഷയായിരിക്കാമെങ്കിലും ഇന്ത്യയില്‍ ഹിന്ദിയ്ക്ക് പുറമേ ഒട്ടേറെ ഭാഷകള്‍ ഉണ്ടെന്നും അതില്‍ ഓരോന്നിലും മികച്ച ഏഴുത്തുകാരുണ്ടെന്നും എം.ടി പറഞ്ഞു.

പണ്ടു നമ്മുടെ ഗ്രമങ്ങളിലെല്ലാം ദേശീയ പ്രസ്ഥാനത്തിന്‍റെ ഭാഗമായി ഹിന്ദി പഠിക്കുകയും പ്രചരിക്കുകയും ചെയ്തിരുന്നു. അതൊക്കെ സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമായിരുന്നുവെന്നും എന്നാല്‍ ഇന്ന് കാലം മാറിയെന്നും അദ്ദേഹം പറഞ്ഞു.

അതുകൊണ്ടുതന്നെ ജനങ്ങള്‍ക്കിടയില്‍ ഐക്യം ഉണ്ടാക്കാന്‍ ഹിന്ദി കൊണ്ടേ കഴിയൂ എന്ന വാദം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

Trending News